വ്യത്യസ്തമായ രുചിയിൽ ബ്രൗൺ ചിക്കൻ സ്റ്റ്യൂ

HIGHLIGHTS
 • വെറൈറ്റി ആയിട്ടുള്ള ബ്രൗൺ ചിക്കൻ സ്റ്റ്യൂ
 • ബ്രൗൺ ചിക്കൻ സ്റ്റ്യൂ
brown-chicken-stew
SHARE

ക്രീമിയും ടേസ്റ്റിയും  ആയിട്ടുള്ള ഈ കറി തയാറാക്കാൻ വളരെ എളുപ്പമാണ്.

ചേരുവകൾ

 • ചിക്കൻ  - 500 ഗ്രാം
 • മഞ്ഞൾപ്പൊടി -  ½ ടീസ്പൂൺ
 • കുരുമുളക് പൊടി - 1 ടീസ്പൂൺ
 • വിനാഗിരി - 1 ടീസ്പൂൺ
 • സവാള - 2 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്)
 • ഉരുളക്കിഴങ്ങ്  - 2 (മീഡിയം സൈസ് ക്യുബ് ഷേപ്പിൽ മുറിച്ചത്)
 • തക്കാളി - 1 എണ്ണം
 • വെളിച്ചെണ്ണ /സൺഫ്ലവർ ഓയിൽ - 4 ടേബിൾസ്പൂൺ
 • ഉപ്പ് - ആവശ്യത്തിന് 

മസാല അരച്ചെടുക്കുവാൻ വേണ്ട ചേരുവകൾ

 • കറുവപ്പട്ട - 2 കഷ്ണം
 • ഗ്രാമ്പൂ - 4 എണ്ണം 
 • വെളുത്തുള്ളി - 3 അല്ലി 
 • കുരുമുളക് പൊടി - 1 ടീസ്പൂൺ
 • കശുവണ്ടി - 12 എണ്ണം 

തയാറാക്കുന്ന വിധം

 • ചിക്കൻ മീഡിയം സൈസ് പീസുകളാക്കി  മുറിച്ചു കഴുകി വൃത്തിയാക്കി എടുക്കുക.
 • ചിക്കനിലേക്കു മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.
 • പാനിൽ എണ്ണ ചൂടാക്കി സവാള ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.
 • അതേ എണ്ണയിൽ തന്നെ കിഴങ്ങും അതിനുശേഷം ചിക്കനും വറുത്തെടുക്കാം.
 • വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്നും കുറച്ചു മാറ്റിയ  ശേഷം തക്കാളി ചേർക്കാം.
 • തക്കാളി ഒന്ന് വാടി വരുമ്പോൾ മസാലകൾ മിക്സിയിൽ മയത്തിൽ അരച്ചത് ചേർക്കാം. 
 • ഗ്രേവിയ്ക്കു ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കാം. 
 • തിളച്ചു വരുമ്പോൾ വറുത്തുവച്ച ചിക്കനും കിഴങ്ങും ചേർക്കാം.
 • കൂടെ വറുത്ത സവാളയുടെ പകുതി കൂടി ചേർത്ത് ഇളക്കം. 
 • ഈ വറുത്ത സവാളയാണ് സ്റ്റ്യൂവിനു ബ്രൗൺ കളർ നൽകുന്നത്.
 • ഇനി ഒരു 5 മിനിറ്റ് അടച്ചു വച്ച് വേവിച്ചാൽ മതിയാവും. 
 • തീ ഓഫ് ചെയ്തതിനു ശേഷം 10 മിനിറ്റ് കറി അടച്ചുവച്ച് ഒന്നുകൂടി സെറ്റ് ആയിട്ടു വിളമ്പുന്നതാണ് കൂടുതൽ ടേസ്റ്റ്.
 • സെർവിങ് ബൗളിലേക്കു മാറ്റിയതിനു ശേഷം മുകളിൽ ബാക്കിയുള്ള വറുത്ത സവാള വിതറി ഗാർണിഷ് ചെയ്യാം.
 • വെറൈറ്റി ആയിട്ടുള്ള ബ്രൗൺ ചിക്കൻ സ്റ്റ്യൂ റെഡി!

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA