ADVERTISEMENT

കിഴങ്ങുവർഗമാണെങ്കിലും കലോറിമൂല്യം കുറഞ്ഞതും പോഷകഗുണം കൂടുതലുമാണ് കാരറ്റിന്. പച്ചക്കറികളിൽവച്ച് ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ ഉള്ളതു കാരറ്റിലാണ്. ഈ ബീറ്റാകരോട്ടിൻ ശരീരത്തിനുള്ളിൽ ചെന്നാൽ പിന്നെ വിറ്റമിൻ എ ആയി മാറും. കണ്ണിന്റെ കാഴ്‌ചയ്‌ക്കും കോശങ്ങളുടെ വളർച്ചയ്‌ക്കും എല്ലിനു ശക്‌തി പകരാനുമൊക്കെ കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. 

കാരറ്റ് ഫ്ളേവറിൽ പാലൊഴിച്ച ചായ തയാറാക്കുന്നതിന്റെ രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

  • പാൽ - ഒരു കപ്പ്
  • വെള്ളം - ഒരു കപ്പ് 
  • പഞ്ചസാര - ആവശ്യത്തിന് 
  • ചായപ്പൊടി - രണ്ട് സ്പൂൺ
  • ഏലയ്ക്കാ- രണ്ട് എണ്ണം
  • കാരറ്റ് - ഒന്ന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാലും വെള്ളവും ഒഴിച്ച് തിളയ്ക്കാൻ വയ്ക്കുക. കാരറ്റ് നന്നായി വേവിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക, പാൽ തിളച്ച് വരുമ്പോൾ ഏലയ്ക്കാ ചതച്ചതും ചായപ്പൊടിയും ചേർക്കുക. നന്നായി ഇളക്കുക. പഞ്ചസാരയും കാരറ്റ് അരച്ചതും ചേർത്ത് യോജിപ്പിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com