ജിൻജർ ബ്രഡ് കപ്പ് കേക്ക് എളുപ്പത്തിൽ തയാറാക്കാം

ginger-bread
SHARE

എളുപ്പത്തിൽ അടിപൊളി ജിൻജർബ്രെഡ് കപ്പ്‌കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

കപ്പ്‌കേക്ക് തയാറാക്കാൻ :

 • മൈദ - 1 1/3 കപ്പ്‌
 • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
 • സോഡാപ്പൊടി - 1/2 ടീസ്പൂൺ
 • ഉപ്പ് - 1/4 ടീസ്പൂൺ
 • കറുവാപ്പൊടി   - 1 ടീസ്പൂൺ
 • ജാതിക്കാപ്പൊടി  - 1/4 ടീസ്പൂൺ
 • ഇഞ്ചിപ്പൊടി - 1/2 ടീസ്പൂൺ
 • ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ്‌
 • ബ്രൗൺ ഷുഗർ - 1/2 കപ്പ്‌
 • മുട്ട - 1
 • ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ
 • വാനില എസ്സെൻസ് - 1 ടീസ്പൂൺ
 • മൊളാസ്സസ്‌ - 1/3 കപ്പ്‌
 • പാൽ - 1/3 കപ്പ്‌

ഐസിങ്ങ് തയാറാക്കാൻ :

 • ക്രീം ചീസ് - 1/2 കപ്പ്‌
 • ഉപ്പിലാത്ത ബട്ടർ - 2 ടേബിൾസ്പൂൺ 
 • ഐസിംഗ് ഷുഗർ - 2 കപ്പ്‌

തയാറാക്കുന്ന വിധം :

• ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, സോഡാപ്പൊടി, ഉപ്പ്, കറുവാപ്പൊടി, ജാതിക്കാ പൊടി, ഇഞ്ചിപ്പൊടി എന്നിവ ചേർത്ത് നന്നായി അരിച്ച് യോജിപ്പിച്ചു മാറ്റി വയ്ക്കുക.

• വേറൊരു ബൗളിൽ ബട്ടറും ബ്രൗൺ ഷുഗറും ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലോട്ട് മുട്ട, വാനില എസ്സൻസ്, ചതച്ച ഇഞ്ചി, മൊളാസ്സസ്‌ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിൽ മൈദയുടെ മിശ്രിതവും പാലും മാറി മാറി ഇട്ട് കൊടുത്ത് നന്നായി ഇളക്കി കൂട്ടി ചേർക്കുക.

• ഇത് കുറേശ്ശേ കപ്പ്കേക്ക് മോൾഡിൽ എടുത്ത് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 15 - 20 മിനിറ്റ് (150 ഡിഗ്രി) വരെ ബേക്ക് ചെയ്ത് എടുക്കുക.

• ഐസിംഗിന് വേണ്ടി ഒരു ബൗളിൽ ക്രീം ചീസും ബട്ടറും ഐസിംഗ് ഷുഗറും നന്നായി യോജിപ്പിക്കുക.

• കപ്പ്‌ കേക്ക് ചൂട് ആറിയ ശേഷം തയാറാക്കിയ ഐസിങ് ഒരു പൈപ്പിങ് ബാഗിൽ നിറച്ച് ഇഷ്ടമുള്ളപോലെ അലങ്കരിക്കാവുന്നതാണ്.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA