പോഷകങ്ങൾ നിറഞ്ഞ സ്വാദിഷ്ഠമായ പുഴുക്ക് തിരുവാതിര ദിനത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം, ഗോതമ്പ് കഞ്ഞിയുടെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്.
ചേരുവകൾ
- ചെറുപയർ - 20 ഗ്രാം (ഒരു കൈപിടി)
- മുതിര - 20 ഗ്രാം
- കടല - 20 ഗ്രാം
- വൻപയർ - 20 ഗ്രാം
- കാച്ചിൽ - 100 ഗ്രാം
- ചേമ്പ് - 100 ഗ്രാം
- ചേന - 50 ഗ്രാം
- കപ്പ -100 ഗ്രാം
- കൂർക്ക - 50 ഗ്രാം
- നേന്ത്രക്കായ - 150 ഗ്രാം
- മധുരക്കിഴങ്ങ് - 50 ഗ്രാം
- നാളികേരം - 1 1/2 കപ്പ്
- പച്ചമുളക് - 3 എണ്ണം
- ജീരകം - ഒരു നുള്ള്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
ധാന്യവും കിഴങ്ങു വർഗ്ഗങ്ങളും ചേർത്ത് തയാറാക്കുന്ന തിരുവാതിര പുഴുക്ക് പോഷകങ്ങളുടെ ഒരു കലവറയാണ്.
പയർ വർഗ്ഗങ്ങളും കിഴങ്ങു വർഗ്ഗവും ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് അതിലേക്ക് നാളികേരം, ജീരകം, മുളക് എന്നിവ അരച്ച് ചേർക്കണം. വാങ്ങാൻ നേരം പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ഇട്ടാൽ തിരുവാതിര പുഴുക്ക് റെഡി.