നല്ല രുചിയിൽ ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ പലഹാര രുചി ഇതാ.
ചേരുവകൾ
- നേന്ത്രപ്പഴം - 3 പഴുത്തത്
- വറുത്ത അരിപ്പൊടി - 1 കപ്പ്
- പൊടിച്ച പഞ്ചസാര - 3 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്നവിധം
നേന്ത്രപ്പഴം പുഴുങ്ങി ഒന്ന് ഉടച്ചെടുക്കണം. ശേഷം ഉടച്ചെടുത്ത പഴത്തിൽ വറുത്ത അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് കുഴച്ചെടുക്കണം. കുഴച്ചെടുത്ത മാവ് ഉരുട്ടിയെടുക്കാം. ഇത് ഒരു ആവി പാത്രത്തിൽ പുഴുങ്ങി എടുക്കാം, നല്ല രുചിയുള്ള നാലുമണി പലഹാരം തയാർ.