ADVERTISEMENT

കാപ്പി പ്രിയരാണോ. ഏറെ വ്യത്യസ്തമായ വിയറ്റ്‌നാമീസ് എഗ് കോഫി ട്രൈ ചെയ്താലോ. ഒരു രക്ഷയുമില്ലാത്ത അടിപൊളി രുചിയിൽ ആസ്വദിക്കാം. 

ചേരുവകൾ

  • മുട്ട –  2
  • കണ്ടൻസ്ഡ് മിൽക്ക് –  2 ടീസ്പൂൺ
  • കോഫീ പൗഡർ – 1 ടേബിൾസ്പൂൺ
  • വാനില എസൻസ് –  1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ഗ്ലാസില്‍ കാല്‍ കപ്പ് ചൂടുവെള്ളം എടുക്കുക. അതിന്റെ മുകളില്‍ ഫില്‍റ്റര്‍ വച്ച് അതില്‍ ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ഇടുക. അതിലേക്ക് കാല്‍ കപ്പ് ചൂട് വെളളം ഒഴിക്കുക. ഇതോടെ കോഫി തുള്ളികളായി താഴെയുള്ള ഗ്ലാസ്സിലേക്ക് അരിച്ചിറങ്ങും.

മറ്റൊരു ബൗളില്‍ രണ്ടു മുട്ടയുടെ മഞ്ഞ എടുത്ത് അതില്‍ 2 ടേബിള്‍ സ്പൂണ്‍ കണ്ടൻസ്ഡ് മില്‍ക്കും അര ടീസ്പൂണ്‍ വാനില എസന്‍സും ചേര്‍ത്ത് നന്നായി അടിച്ചു പതപ്പിക്കുക. തുടര്‍ന്ന് കോഫി ഒരു ഗ്ലാസിന്റെ അര ഭാഗം വരെ ഒഴിക്കുക. അതിനു മുകളിലേക്ക് ബീറ്റ് ചെയ്ത ക്രീം ഒഴിച്ചു സെറ്റ് ചെയ്യുക. രണ്ട് ഐസ് ക്യൂബ്‌സ് ഇട്ട് സെര്‍വ് ചെയ്യാം. വേണമെങ്കില്‍ പാലും ചേര്‍ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com