ADVERTISEMENT

നുറുക്ക് ഗോതമ്പ് കൊണ്ട് എണ്ണ ഒന്നും ഉപയോഗിക്കാതെ ഒരു ഹെൽത്തി  പലഹാരം.

ചേരുവകൾ :

  • നുറുക്ക് ഗോതമ്പ് -1 കപ്പ്‌
  • ശർക്കര ഉരുക്കിയത് -1 കപ്പ്‌
  • അണ്ടിപരിപ്പ് -10 മുതൽ 15 എണ്ണം
  • ഡെസികാറ്റഡ് നാളികേരം /ചിരകിയ നാളികേരം -1 കപ്പ്‌
  • നെയ്യ് -2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം :

നുറുക്ക് ഗോതമ്പ് 2 മണിക്കൂർ ചൂടു വെള്ളത്തിൽ കുതർത്തി വയ്ക്കുക. അതിനു ശേഷം വെള്ളം എല്ലാം ഊറ്റി കളയുക. ഒരു പാനിൽ നെയ്യ് ചൂടാക്കി നുറുക്കു ഗോതമ്പ് ഇട്ടു കൊടുക്കുക. അതിന്റെ വെള്ളം എല്ലാം വറ്റുന്ന വരെ വറക്കണം. അരി വറക്കുന്ന പോലെ പൊള്ളച്ചു വരണ്ട. വെള്ളം പോകുന്നത് വരെ വറുത്താൽ മതി. അതിലേക്കു അണ്ടിപ്പരിപ്പ്, ഡെസിക്കേറ്റഡ് നാളികേരം /ചിരകിയ നാളികേരം ഇട്ടു ഒന്ന് കൂടി നന്നായി വറക്കുക. ചിരകിയ നാളികേരം ആണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ചു അധിക നേരം വറക്കണം. ഇന്നലെ അതിലെ വെള്ള മയം പോകുള്ളൂ. അതിനു ശേഷം നന്നായി തണുത്താൽ മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റം. അതിലേക്കു ശർക്കര ഉരുക്കിയത് കുറച്ചു കുറച്ചു ഒഴിച്ച് യോജിപ്പിക്കാം. ഉരുളകൾ ആക്കണ്ട പാകത്തിന് ആവണം. അതിനു ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com