ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ? അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം ..
ചേരുവകൾ
- ചിക്കൻ - 1 കിലോഗ്രാം
- കട്ട തൈര് – അരക്കപ്പ്
- ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- കാശ്‍മീരി മുളക്പൊടി - 2 ടേബിൾസ്പൂൺ
- മുളക്പൊടി - 1 ടേബിൾസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ബട്ടർ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ കഷ്ണങ്ങളാക്കി നന്നായി വരഞ്ഞുകൊടുക്കുക .ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് മസാല തയാറാക്കുക .ഇതിലേക്കു ചിക്കൻ ഇട്ടു മസാല തേച്ചുകൊടുത്തു 4 മണിക്കൂർ കുറഞ്ഞത് റസ്റ്റ് ചെയ്യാൻ വയ്ക്കുക .പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇട്ടു കുറഞ്ഞ തീയിൽ 15 മിനിറ്റ് കുക്ക് ചെയ്തെടുക്കുക .കുക്കായി വരുമ്പോൾ ചൂടാക്കിയ ചാർക്കോൾ വച്ച് മുകളിൽ ഓയിൽ ഒഴിച്ച് 3 മിനിറ്റ് അ ടച്ചു വയ്ക്കുക. ചൂടോടെ വിളമ്പാം.