വിവിധ രീതികളിൽ ഇലയട തയാറാക്കാറുണ്ട്, പുഴുങ്ങിയ ഏത്തപ്പഴം ചേർത്ത് പുതിയ രീതിയിൽ ഒരു ഇലയട തയാറാക്കിയാലോ?
ചേരുവകൾ
- ഏത്തപ്പഴം - 2 (പുഴുങ്ങിയത്)
- അരിപ്പൊടി/ ഗോതമ്പുപൊടി - 2 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് – ഒരു മുറി
- ശർക്കര / പഞ്ചസാര - 2-3 ടേബിൾ സ്പൂൺ
- ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ
തയാറാക്കുന്ന വിധം
ഏത്തപ്പഴം പുഴുങ്ങി ഉള്ളിലെ നാരുകളഞ്ഞ് മിക്സിയിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടിയോ ഗോതമ്പുപൊടിയോ ചേർത്ത് കുഴച്ചെടുക്കുക.
തേങ്ങ, ശർക്കര,ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക.
കൈയിൽ അൽപം നെയ്യ് അല്ലെങ്കിൽ വെള്ളം പുരട്ടിയ ശേഷം ഒരു വാഴയിലയിൽ ഏത്തപ്പഴം കൂട്ട് നിരത്തിയശേഷം ഉള്ളിൽ തേങ്ങ ഫില്ലിങ് വച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കാം.