ADVERTISEMENT

സദ്യ അവിയൽ അതിന്റെ രുചി ഒന്നു വേറെയാണ്, ഈ രീതിയിൽ തയാറാക്കാം.

ചേരുവകൾ

  • ചേന - 1 കപ്പ് അരിഞ്ഞത്
  • വെള്ളരിക്ക - 1 കപ്പ് അരിഞ്ഞത്
  • പടവലങ്ങ - 1/2 കപ്പ് അരിഞ്ഞത്
  • കുമ്പളങ്ങ - 1/2 കപ്പ് അരിഞ്ഞത്
  • മുരിങ്ങക്ക - 1 വലുത് 
  • വഴുതനങ്ങ - 2 ചെറുത് അരിഞ്ഞത്
  • കാരറ്റ് - 1 മീഡിയം അരിഞ്ഞത്
  • അച്ചിങ്ങാ പയർ - 2 എണ്ണം അരിഞ്ഞത്
  • പച്ച കായ - 1/2 കപ്പ്
  • പച്ചമുളക് - 4 എണ്ണം
  • മാങ്ങ - 1/4 കപ്പ്
  • തേങ്ങ - 1.5 കപ്പ് തിരുമിയത്
  • ജീരകം - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • കറിവേപ്പില - അവിശ്യത്തിന്

 

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പച്ചക്കറികൾ അരിഞ്ഞത് ഓരോന്നായി ചേർത്ത് കൊടുക്കുക .ശേഷം ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം അടച്ച് വച്ച് പത്ത് മിനിറ്റ് വേവിക്കുക. പച്ചക്കറിലെ വെള്ളം ഇറങ്ങി അതിലാണ് പച്ചക്കറി വേവിച്ചെടുക്കുന്നത് . 

പത്ത് മിനിറ്റ് വേവിച്ചതിന് ശേഷം അരിഞ്ഞ മാങ്ങ ചേർത്ത് അടച്ച് വച്ച് വിണ്ടും അഞ്ച് മിനിറ്റ് വേവിക്കുക.

ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമ്മിയത്, ജീരകം, പച്ചമുളക് എന്നിവ ചേർത്ത് ചതച്ചെടുക്കുക. മാങ്ങ വെന്തത്തിന് ശേഷം ചതച്ച തേങ്ങാ കൂട്ട് ചേർത്ത്  ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് അവശ്യത്തിന് കറിവേപ്പില, മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തത് ശേഷം തീ ഓഫ് ചെയ്യാം . സ്വാദിഷ്ടമായ അവിയൽ റെഡി ആയി .

Note - പുളിക്ക് വേണ്ടി തൈര് , പുളി വെള്ളം എന്നിവ ചേർക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com