ടേസ്റ്റി സ്വീറ്റ് പൊട്ടറ്റോ ഓംലെറ്റ്

sweet-potato-omelette
SHARE

സ്പാനിഷ് ഓംലെറ്റ് രുചി ഏവർക്കും പരിചിതമാണ്, അതിൽ നിന്നും വ്യത്യസ്തമായ സ്വീറ്റ് പൊട്ടറ്റോ രുചി നോക്കാം.

ചേരുവകൾ:

  • മധുരക്കിഴങ്ങ് - 250 ഗ്രാം
  • മുട്ട                      - 4
  • സവാള അരിഞ്ഞത്  - 2
  • പച്ചമുളക് അരിഞ്ഞത് - 2
  • മല്ലിയില അരിഞ്ഞത്- ആവശ്യത്തിന്
  • ചീസ് സ്ലൈസ്   - 2                      
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ്  – ആവശ്യത്തിന്
  • എണ്ണ        -  2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

മധുരക്കിഴങ്ങ് ആവിയിൽ പുഴുങ്ങി ഉടച്ചെടുക്കുക. ഫ്രൈയിങ് പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി  സവാള ചെറുതായി വഴറ്റുക. ശേഷം മധുരക്കിഴങ്ങും ഉപ്പും ചേർത്ത് ഒരു മിനിറ്റ് വേവിക്കുക.  

ഒരു മിക്സിങ് ബൗളിൽ  മുട്ട പൊട്ടിച്ചൊഴിച്ച് കുരുമുളകു പൊടിയും ഉപ്പും ചേർത്ത് അടിച്ചെടുക്കുക. ശേഷം അതിൽ തയാറാക്കിയ മധുരക്കിഴങ്ങ്,  മല്ലിയില, പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഒരു നോൺസ്റ്റിക് പാനിൽ മുക്കാൽ ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട മിശ്രിതം പകുതി ഒഴിച്ച് അതിനു മുകളിൽ ചീസ് സ്ലൈസ് നിരത്തുക.  മുകളിലായി ബാക്കി മുട്ട മിശ്രിതവും ഒഴിച്ച് പാൻ അടച്ചുവച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിക്കുക. മറുവശം വേവിക്കുന്നതിനായി ഒരു റൗണ്ട് പ്ലേറ്റ്  പാനിൽ കമിഴ്ത്തി വയ്ക്കുക. പാൻ ആ പ്ലേറ്റിലേക്ക് ഒന്ന് കമിഴ്ത്തുക. പാനിൽ ബാക്കി എണ്ണ ഒഴിക്കുക .പതുക്കെ പ്ലേറ്റ് ചരിച്ചു ഓംലെറ്റ്  പാനിലേക്ക് മറിച്ചിട്ട്  ഏകദേശം മൂന്ന് മിനിറ്റ് കൂടി വേവിച്ചെടുക്കുക.

( പാൻ  ഇടയ്ക്ക് ചെറുതായി കുലുക്കി കൊടുത്താൽ ഓംലെറ്റ് അടിയിൽ പിടിക്കില്ല)

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA