ADVERTISEMENT

നല്ല സോഫ്റ്റ് ടൂട്ടി ഫ്രൂട്ടി കേക്ക് മുട്ട ചേർക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാം

ചേരുവകൾ

  • മൈദ - 1കപ്പ്
  • തൈര് - 1/2 കപ്പ്
  • പഞ്ചസാര - 1/2 കപ്പ്
  • വാനില എസ്സൻസ് - 1 ടീസ്പൂൺ
  • എണ്ണ - 1/2 കപ്പ് 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
  • ടൂട്ടി ഫ്രുട്ടി - 1/4 കപ്പ്‌
  • വെള്ളം - 1/4 കപ്പ്‌

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ തൈര്, പഞ്ചസാര, എണ്ണ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ ശേഷം ഒരു അരിപ്പ വച്ച് അതിലേക്ക് മൈദ, ബേക്കിങ് പൗഡർ , ബേക്കിങ് സോഡ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത്‌ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കാൽ കപ്പ്‌ വെള്ളം ചേർത്ത് മാവ്‌ മിക്സ് ചെയ്യുക.

∙ ഈ മിക്സിലേക്ക് ടൂട്ടി ഫ്രൂട്ടി  ചേർത്ത് ഇളക്കി യോജിപ്പിക്കുക . ഇപ്പോൾ കേക്കിനുള്ള മാവ് തയാറായി.

∙ ഈ മാവ്  ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. പ്രീ ഹീറ്റഡ്‌ ഓവനിൽ 175 ഡിഗ്രിയിൽ 35 - 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. നല്ല സോഫ്റ്റ് ടൂട്ടി ഫ്രൂട്ടി കേക്ക് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com