കുറഞ്ഞ ചിലവിൽ വീട്ടിൽ ഉള്ള ചേരുവകൾ വെച്ച് മിനിറ്റുകൾക്കുള്ളിൽ ചോക്ലേറ്റ് സിറപ്പ് തയാറാക്കാം. മിൽക്ക് ഷേക്ക് ഉണ്ടാക്കുമ്പോൾ ഇത് ചേർക്കാം രുചി കൂടും.
ചേരുവകൾ
- കൊക്കോ പൗഡർ (മധുരമില്ലാത്തത്) – കാൽ കപ്പ്
- മൈദ – രണ്ട് ടേബിൾസ്പൂൺ
- പഞ്ചസാര – 6 ടേബിൾസ്പൂൺ
- ഉപ്പ് – രണ്ട് നുള്ള്
- പാൽ – ഒരു കപ്പ്
- ബട്ടർ (ഉപ്പില്ലാത്തത്) – രണ്ട് ടേബിൾ സ്പൂൺ
- വനിലഎസൻസ് – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
കൊക്കോ പൗഡറും മൈദയും ഉപ്പും പഞ്ചസാരയും ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു സോസ് പാനിൽ പാലും ബട്ടറും ചെറു തീയിൽ ചൂടാക്കുക. ബട്ടർ ഉരുകി വരുമ്പോൾ അരിച്ചെടുത്ത കൊക്കോ മിശ്രിതം ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. ഇത് നല്ല പോലെ കുറുകി വരുമ്പോൾ വനിലഎസൻസ് കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.