ADVERTISEMENT

ക്രിസ്മസ്, പുതുവത്സര നാളുകളിൽ കേക്കുകൾ ഒരുപാടു കഴിച്ചുകാണും. എന്നാലും ഇതൊന്നുണ്ടാക്കി, കഴിച്ചുനോക്കൂ. മനോരമ ഫൂഡ്‌ലാബ് മത്സരത്തിനുവേണ്ടി ‘ക്രിസ്മസ് തീം വൈറ്റ് ചോക്കലേറ്റ് ട്രഫിൾ കേക്ക്’ ഉണ്ടാക്കിയത്  ആൻ സൂസൻ സജി.

കേക്കിനുള്ള ചേരുവകൾ: 

  • മൈദ–ഒരുകപ്പ്
  • ബേക്കിങ് പൗഡർ– ഒരു ടീസ്പൂൺ
  • ബേക്കിങ് സോഡ– കാൽ ടീസ്പൂൺ
  • ഉപ്പ്–ഒരുനുള്ള്
  • പഞ്ചസാര –മുക്കാൽ കപ്പ്
  • മുട്ട–3
  • വനില എസൻസ്– 1 ടീസ്പൂൺ
  • പാൽ–ഒരു ടേബിൾ സ്പൂൺ
  • എണ്ണ–മുക്കാൽക്കപ്പ്
  • വിനാഗിരി – അര ടീസ്പൂൺ. 

 

കേക്കുണ്ടാക്കുന്ന വിധം:

മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ 3 തവണ അരിച്ചു മാറ്റിവയ്ക്കുക. മുട്ട അടിച്ചെടുക്കണം. മുട്ട നന്നായി പതഞ്ഞുവന്നശേഷം വനില എസൻസ് ചേർക്കുക. പൊടിച്ചുവച്ചിരിക്കുന്ന പഞ്ചസാര ഇതിലേക്ക് അൽപാൽപമായി ചേർക്കണം. പഞ്ചസാര അലിഞ്ഞതിനുശേഷം എണ്ണ ചേർക്കാം. ഈ കൂട്ടിലേക്ക് അരിച്ചു മാറ്റിവച്ചിരിക്കുന്ന ചേരുവകൾ അൽപാൽപമായി ചേർക്കണം. യോജിപ്പിക്കണം. ബേക്ക് ചെയ്യുന്നതിനു തൊട്ടുമുൻപ് വിനാഗിരി ചേർക്കാം. കേക്ക് ബാറ്റർ 7–8 ഇഞ്ചുള്ള പാനിലേക്ക് ഒഴിക്കുക. ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ 180 ഡിഗ്രിയിൽ 35–40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കേക്ക് റെഡി.

 

കേക്കും ക്രീമും യോജിപ്പിക്കുന്ന വിധം:

കേക്ക് 3 പാളിയായി മുറിക്കുക. ഒരോ പാളിക്കുമിടയിലും പഞ്ചസാരപ്പാനി ഒഴിച്ചശേഷം ക്രീം തേച്ചുപിടിപ്പിക്കുക. മുകളിൽ വൈറ്റ് ചോക്കലേറ്റ് ഗ്രേറ്റ് ചെയ്തതു ചേർക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com