ADVERTISEMENT

അപ്പത്തിനും  ഇടിയപ്പത്തിനും ചപ്പാത്തിക്കും ഒക്കെ സൂപ്പർ കോമ്പിനേഷൻ, നല്ല സ്വാദിഷ്ടമായ ഈ എഗ്ഗ് കുറുമ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • മുട്ട - 4 എണ്ണം 
  • സവാള - 1 
  • വെളുത്തുള്ളി - 2 അല്ലി 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ഗ്രാമ്പൂ - 3 എണ്ണം 
  • ഏലയ്ക്കായ - 2 എണ്ണം
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • പെരുംജീരകം - 1  ടീസ്പൂൺ
  • പച്ചമുളക് - 3 എണ്ണം
  • തേങ്ങാ - ½ കപ്പ്  
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • മുളകുപൊടി - ½ ടീസ്പൂൺ
  • ചെറിയഉള്ളി - 3 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

  • പാനിൽ വെളിച്ചെണ്ണ ചൂടാക്കി വലുതായി അരിഞ്ഞ സവാളയും രണ്ടായി മുറിച്ച പച്ചമുളകും ചേർത്ത് വഴറ്റാം.
  • വഴന്നു തുടങ്ങുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കാം.
  • കൂടെ ബാക്കി സ്‌പൈസസ് ചേർക്കാം
  • ഇനി മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം ഒന്ന് മാറുമ്പോൾ തീ ഓഫാക്കാം.
  • തണുത്തു കഴിയുമ്പോൾ തേങ്ങാ കൂടി ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കാം.
  • അരച്ചെടുത്ത ചേരുവകൾ ഗ്രേവിക്ക്‌ ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കാം.
  • ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ്‌ തിളച്ചു കഴിയുമ്പോൾ തീ ഓഫാക്കാം.
  • ചെറിയ ഉള്ളിയും കറിവേപ്പിലയും അല്പം മുളകുപൊടിയും കൂടി ചേർത്ത് ഒന്ന് താളിച്ചു ചേർത്താൽ ടേസ്റ്റി മുട്ട കുറുമ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com