ചിക്കൻ റൈസ് ഇങ്ങനെ തയാറാക്കിയാൽ സ്വാദ് കൂടും

joll-of-rice
SHARE

പല രീതിയിലും പല രുചിയിലുമുള്ള  ഫ്രൈഡ് റൈസ് തയാറാക്കാറുണ്ട്. ഒരു നൈജീരിയൻ വിഭവമായ ചിക്കൻ ജോലോഫ് റൈസ് ഇന്ത്യൻ രുചിയിൽ ഒന്നു തയാറാക്കിയാലോ.

ചേരുവകൾ

 • ചിക്കൻ വേവിക്കുന്നതിന്
 • ചിക്കൻ   - 1 കിലോഗ്രാം
 • സവാള    - 1
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
 • മഞ്ഞൾപ്പൊടി  - 1/4 ടേബിൾസ്പൂൺ
 • ചിക്കൻ മസാല - 1 ടേബിൾസ്പൂൺ
 • ഗരം മസാല  – 1/2 ടേബിൾസ്പൂൺ
 • ഉപ്പ്   - ആവശ്യത്തിന്
 • വെള്ളം - 1/4 കപ്പ്
 • എണ്ണ   - ആവശ്യത്തിന്
 •  
 • തക്കാളി പ്യുരി
 • തക്കാളി -2
 • സവാള   -1
 • പച്ചമുളക് -4

റൈസ് വേവിക്കുന്നതിന്

 • അണ്ടിപരിപ്പ്   - ആവശ്യത്തിന്
 • ഉണക്കമുന്തിരിങ്ങ  - ആവശ്യത്തിന്
 • കറുകപട്ട   -1
 • തക്കോലം  -1
 • ഗ്രാമ്പൂ     - 3
 • കുരുമുളക്  - 3
 • സവാള    -1
 • തക്കാളി പേസ്റ്റ്  - 1/4 കപ്പ്
 • തക്കാളി പ്യുരി - 1/4കപ്പ് 
 • ചിക്കൻ സ്റ്റോക്ക്  - ആവശ്യത്തിന്
 • ചിക്കൻ മസാല  - 1 ടേബിൾസ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • ബസ്മതി റൈസ് - 1/2 കിലോഗ്രാം
 • വെള്ളം  - ആവശ്യത്തിന്
 • പൈനാപ്പിൾ എസൻസ് - 1 ടീസ്പൂൺ
 • മല്ലിയില  - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഗരം മസാല, ആവശ്യത്തിന് ഉപ്പ്  എന്നിവ ചേർത്തു നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് നന്നായി അടച്ചു വച്ച് വേവിച്ചെടുക്കാം. നന്നായി വെന്തതിന്  ശേഷം ചിക്കൻ കഷ്ണങ്ങൾ മാറ്റി എടുക്കുക. ചിക്കൻ സ്റ്റോക്ക് മാറ്റിവയ്ക്കുക. ഇനി വേവിച്ചെടുത്ത ചിക്കൻ കഷ്ണങ്ങൾ  എണ്ണയിൽ വറുത്തു കോരി എടുക്കുക. 

തക്കാളി പ്യുരി ഉണ്ടാക്കുന്നതിനായി തൊലി കളഞ്ഞ  തക്കാളി, സവാള,പച്ചമുളക്  എന്നിവ  മിക്സിയിൽ അരച്ചെടുക്കുക. ശേഷം അടുപ്പിൽ വെച്ച് വെള്ളം വറ്റിച്ചു എടുത്തു മാറ്റിവയ്ക്കുക. റൈസ് വേവിക്കുന്നതിനായി ഒരു പാത്രം അടുപ്പിൽ വെയ്ക്കുക. ചിക്കൻ വറുത്തെടുത്ത എണ്ണ തന്നെ കുറച്ച് ഒഴിച്ച് കൊടുക്കാം. 

അതിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ, കറുകപട്ട, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു സവാള, തക്കാളി പേസ്റ്റ് (റെഡിമെയ്ഡ് /ഹോം മെയ്ഡ് ), തക്കാളി പ്യുരി എന്നിവ ചേർത്തു നന്നായി വഴറ്റുക. അതിലേക്ക് ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചിക്കൻ സ്റ്റോക്ക് കൂടെ ഇതിലേക്കു ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് 1/2 കിലോഗ്രാം ബസ്മതി റൈസ് (1മണിക്കൂർ വെള്ളത്തിൽ കുതിർത്തത് )ചേർത്തു കൊടുത്ത് ഇളക്കുക. ശേഷം അരിയുടെ നിരപ്പിൽ വെള്ളം ഒഴിച്ചു അടച്ചു വച്ച് വേവിച്ചെടുക്കുക. ഏകദേശം 40 മിനിറ്റ് കഴിയുമ്പോൾ അരി നന്നായി വെന്തു കിട്ടും. ഇതിലേക്ക് പൈനാപ്പിൾ  എസൻസ് ചേർത്ത് കൊടുക്കുക. മുകളിൽ മല്ലിയിലയും വിതറുക. ഇനി റൈസിന് മുകളിലേക്ക്  വറുത്ത ചിക്കൻ കഷ്ണങ്ങൾ കൂടെ നിരത്തി വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA