ADVERTISEMENT

ബ്രഡും പഴവും ഉണ്ടെങ്കിൽ പെട്ടന്ന് തയാറാക്കാവുന്ന ഒരു പലഹാരം.

ചേരുവകൾ 

  • ബ്രഡ് - 6
  • നേന്ത്രപ്പഴം - 2
  • പഞ്ചസാര - മധുരത്തിന് 
  • ഏലയ്ക്കാപ്പൊടി - 1ടീസ്പൂൺ
  • നെയ്യ് അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • ബ്രഡ് മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക.
  • നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. 
  • ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണയോ നെയ്യോ ഒഴിക്കുക. അരിഞ്ഞ നേന്ത്രപ്പഴം ഇട്ടു നന്നായി വഴറ്റുക. 
  • പഴം നിറം മാറി വരുമ്പോൾ മധുരത്തിന് പഞ്ചസാര ചേർക്കുക. 
  • പഴം നന്നായി കുഴഞ്ഞു വരും വരെ വരട്ടി എടുക്കുക. 
  • ഏലയ്ക്കായ പൊടിച്ചതും കൂടി ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. 
  • പൊടിച്ച ബ്രഡ് കുറച്ചു കുറച്ചായി പഴം വരട്ടിയതിലേക്കു ചേർത്ത് കുഴച്ചെടുക്കുക. എന്നിട്ടു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക. 
  • ഉണ്ണിയപ്പം തയാറാക്കുന്ന പാൻ ചൂടാക്കി ഓരോ കുഴിയിലും ആവശ്യത്തിന് എണ്ണയോ നെയ്യോ ചേർക്കുക.
  • ഉരുട്ടിയ ഉരുളകൾ ഓരോ കുഴിയിലും വെച്ച് എല്ലാ വശവും നിറം മാറും വരെ പാകം ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com