ADVERTISEMENT

നാളികേരവും മല്ലിയിലയും ചേർത്ത മസാല നിറച്ച പ്രഭാത ഭക്ഷണം. ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുത്ത അരിപ്പൊടിക്കുള്ളിലാണ് ഈ മസാല നിറയ്ക്കുന്നത്.

ചേരുവകൾ :

1. അരിപ്പൊടി - 1 കപ്പ്‌
2. നാളികേരം - 1 ചെറിയ കപ്പ്
3. മല്ലിയില - 1 കപ്പ്‌
4. കറിവേപ്പില - 1/4 കപ്പ്
5. ഇഞ്ചി - 1 ചെറിയ കഷ്ണം
6. പച്ചമുളക് - 4 എണ്ണം
7. ഉപ്പ് - ആവശ്യത്തിന്
8. നെയ്യ് /എണ്ണ - 1 ടേബിൾ സ്പൂൺ
9. പാൽ /നാളികേരപ്പാൽ - 1 ടേബിൾ സ്പൂൺ
10.വെള്ളം - 1 1/2 കപ്പ്‌

തയാറാക്കുന്ന വിധം :

ഒരു മിക്സിയുടെ ജാറിൽ 2 മുതൽ 7 വരെ ഉള്ള ചേരുവകൾ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ  വെള്ളം ഒഴിച്ച്, നെയ്യ്, പാൽ /നാളികേരപ്പാൽ ആവശ്യത്തിന് ഉപ്പ് ഇട്ട് തിളപ്പിക്കുക. തിളക്കുമ്പോൾ അതിലേക്കു അരിപ്പൊടി കുറേശ്ശേ ഇട്ട് ഇളക്കുക. നന്നായി വെള്ളം  വറ്റി വന്നാൽ തീ അണച്ചു ഒരു മിനിറ്റ് അടച്ചു വയ്ക്കുക.

അതിനു ശേഷം കൈ വച്ചു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും പരത്തി എടുക്കുക. ഒരു ഭാഗത്തു ചതച്ചു വച്ച നാളികേരം മസാല വച്ച് മടക്കി രണ്ടു അറ്റം തമ്മിൽ വിരൽ വച്ചു അമർത്തി നന്നായി ഒട്ടിച്ചെടുക്കാം. ഇഡ്ലി പാത്രത്തിലോ സ്റ്റീമറിലോ 15 മിനിറ്റ് ആവി കയറ്റി ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com