ADVERTISEMENT

വീട്ടിൽ ഇൻസ്റ്റന്റ് കോഫി പൗഡർ ഉണ്ടെങ്കിൽ അൽപം ഫ്രഷ് ക്രീമും പാലും പഞ്ചസാരയും ജലാറ്റിനും കൂടി ചേർത്ത് തയാറാക്കാൻ പറ്റുന്ന ഉഗ്രനൊരു ഡിസേർട്ടാണ് എക്സ്പ്രസോ പാന്ന കോട്ട. ഇറ്റാലിയൻ സ്വദേശിയാണ് ആള്. പെട്ടെന്നൊരു ഡിസേർട്ട് കഴിക്കണമെന്നു തോന്നുമ്പോൾ ധൈര്യമായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവം. രുചിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. നമുക്കെല്ലാം നല്ല മണവും രുചിയുമുള്ള ഇൻസ്റ്റന്റ് കോഫി അല്ലെങ്കിൽ ഫിൽറ്റർ കോഫി കുടിക്കാൻ ഇഷ്ടമാണ് അല്ലേ.. അതിലുമേറെ രുചിയും മണവുമാണ് ഇൗ എക്സ്പ്രസോ പാന്ന കോട്ടയ്ക്ക്. ജെല്ലി പോലെയിരിക്കുന്ന ഇൗ വിഭവം നാവിനും മനസിനും ഒരു പോലെ സന്തോഷം തരുമെന്നതിലും സംശയമില്ല.

 

ചേരുവകൾ

  • പാൽ - 1 1/2 കപ്പ്‌
  • പഞ്ചസാര - 1/4 കപ്പ്‌ + 2 ടേബിൾസ്പൂൺ
  • ഇൻസ്റ്റന്റ് കോഫി പൗഡർ - 1 1/2 ടേബിൾസ്പൂൺ
  • ഫ്രഷ് ക്രീം - 1/2 കപ്പ്‌
  • ജലറ്റിൻ - 1 ടേബിൾസ്പൂൺ
  • ചൂട് വെള്ളം - 1/4 കപ്പ്‌

പാകം ചെയുന്ന വിധം

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കി ജലറ്റിൻ ഇട്ട് ഇളക്കി മാറ്റി വെയ്ക്കുക. അതിന് ശേഷം പാൽ തിളപ്പിച്ച് പഞ്ചസാര ചേർക്കുക അതിലേക്ക് കോഫി പൗഡർ ചേർത്ത് മിക്സ്‌ ചെയ്തതിന് ശേഷം ക്രീം ചേർത്ത് ഇളക്കി യോജിപ്പിക്കണം. അതിന് ശേഷം ജലറ്റിൻ കൂടി ചേർത്ത് നന്നായി ഇളക്കി അരിച്ചു ചെറുതായി ചൂട് മാറി കഴിഞ്ഞ് പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് 4 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി വെച്ച് സെറ്റ് ചെയ്ത് എടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com