ADVERTISEMENT

വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയാറാക്കി എടുക്കാം. സാധാരണ പുട്ടിനെക്കാൾ രുചിയും മണവും കൂടുതലാണ്. 

ചേരുവകൾ

  • പച്ചരി (ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ രുചി കൂടും)
  • തേങ്ങ ചിരകിയത് – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒരു കോട്ടൺ തുണിയിൽ നിരത്തിയിടുക.
  • വെള്ളം തോർന്നതിന് ശേഷം മിക്സിയിൽ ഇട്ടു പൊടിക്കുക. നന്നായി ഒന്ന് ഇളക്കിയതിനു ശേഷം വീണ്ടും ഒന്നുകൂടി പൊടിക്കുക.അരി മിക്സിയുടെ വശങ്ങളിൽ പറ്റിയിട്ടുണ്ടെങ്കിൽ അതുകൂടി പൊടിഞ്ഞു കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
  • ഈ പൊടി നേരെ ആവിയിൽ വേവിച്ചെടുക്കുക. പുട്ടുകുറ്റിയിൽ തന്നെ നിറച്ച് ആവി കയറ്റിയാൽ എളുപ്പത്തിൽ ആയി കിട്ടും. ഈ പൊടി വീണ്ടും മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കാം. പുട്ടുപൊടി തയാർ. ഇത് ഫ്രിഡ്ജിൽ ഒരാഴ്ച വരെ കേടാവാതെ ഇരിക്കും.
  • ആവശ്യത്തിന് പൊടി എടുത്ത് ഉപ്പും, വെള്ളവും ചേർത്ത് നനച്ച് പുട്ട് തയ്യാറാക്കാം.
  • വറുത്തെടുക്കുന്ന പുട്ടിനേക്കാൾ രുചിയും മണവും മയവും കൂടുതലാണ് ഈ പുട്ടിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com