ADVERTISEMENT

വീട്ടിലിരുന്ന് കൊറിക്കാൻ മധുരമുള്ള ക്രിസ്പിയായ ക്യാരമൽ പോപ്‌കോൺ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • എണ്ണ – 2 ടേബിള്‍ സ്പൂണ്‍ 
  • ബട്ടർ (ഉപ്പുള്ളത്) – 1 ടേബിള്‍ സ്പൂണ്‍ + 2 ടേബിള്‍ സ്പൂണ്‍ 
  • കോൺ – 1/2 കപ്പ് 
  • പഞ്ചസാര – 3/4 കപ്പ്
  • ഉപ്പ് – ഒരു നുള്ള് 
  • ബേക്കിങ് സോഡാ – രണ്ടു നുള്ള് 

തയാറാക്കുന്ന വിധം

പോപ്‌കോൺ തയാറാക്കാൻ ഒരു ഫ്രൈയിങ് പാൻ ചൂടായതിനു ശേഷം എണ്ണയും 1 ടേബിള്‍ സ്പൂണ്‍ ഉപ്പുള്ള ബട്ടറും ചേർക്കുക. അതിലേക്കു കോൺ ചേർക്കുക 3 - 4 മിനിറ്റു വഴറ്റിയശേഷം ആവി പുറത്തുപോകുന്നവിധം അടച്ചു വയ്ക്കുക. കോൺ മുഴുവനായി പോപ്പ് ആകുന്നതുവരെ ഇങ്ങനെ ചെയ്യുക.

ഇനി ക്യാരമൽ ഉണ്ടാക്കുന്നതിനായി ഒരു പാനിൽ പഞ്ചസാര ഇട്ടതിനുശേഷം ചെറിയ തീയിൽ വെക്കുക. പഞ്ചസാര ഉരുകി ബ്രൗൺ കളർ ആകുമ്പോൾ 2 ടേബിള്‍ സ്പൂണ്‍ ബട്ടർ ചേർക്കുക. ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡായും ചേർത്ത് നന്നായി ഇളക്കി തീ ഓഫ്‌ ചെയ്തതിനു ശേഷം പോപ്‌കോൺ ചേർത്ത് യോജിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com