ADVERTISEMENT

കേക്ക് രുചികളിൽ വ്യത്യസ്തമായൊരു മിനി ഫൺഫെറ്റി കേക്ക് തയാറാക്കാം.

ചേരുവകൾ

  • മൈദ - മുക്കാൽ കപ്പ്
  • ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • മുട്ട-1,
  • പഞ്ചസാര – 1/3 + 2 ടേബിൾസ്പൂൺ
  • പാൽ – കാൽ കപ്പ്
  • വാനില എസൻസ് – ഒരു ടീസ്പൂൺ
  • എണ്ണ – കാൽ കപ്പ്.
  • സ്പ്രിങ്കിൾസ് –  രണ്ട്ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

മുട്ടയിൽ പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അതിനുശേഷം  കാൽകപ്പ് എണ്ണയും വാനില എസൻസും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും ഉപ്പും ചേർത്ത് ഒരു തവികൊണ്ട് യോജിപ്പിക്കുക.  രണ്ട് ടേബിൾ സ്പൂൺ സ്പ്രിങ്കിൾസ്   ചേർത്തതിനു ശേഷം ചെറിയ ബേക്കിങ് പാനിൽ ഒഴിച്ച് 170 ഡിഗ്രിയിൽ 20 മുതൽ 25  മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കുക. ഇതിനു മുകളിൽ ബട്ടർ ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com