ADVERTISEMENT

ഊണിന് മലയാളികൾക്ക് നിർബന്ധമായ ഒരു വിഭവമാണ്  തോരൻ. പച്ചത്തക്കാളി വൈറ്റമിൻ സി യുടെ ഒരു കലവറ തന്നെയാണ്. പച്ച തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ ഒരു തോരൻ ഉണ്ടാക്കിയെടുക്കാം.

 ചേരുവകൾ

  •  പച്ച തക്കാളി – 3 എണ്ണം അരിഞ്ഞത്
  •  തേങ്ങ ചിരകിയത് – അര കപ്പ്
  •  സവാള –1 അരിഞ്ഞത്
  •  ജീരകം – ഒരു ടീസ്പൂൺ
  •  കറിവേപ്പില
  •  പച്ചമുളക് – എരുവിന് അനുസരിച്ച്
  •  വറ്റൽമുളക് – നാലെണ്ണം
  •  വെളിച്ചെണ്ണ

 

തയാറാക്കുന്ന വിധം

 ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടായതിനു ശേഷം കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.ആവശ്യത്തിനുള്ള ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചത്തക്കാളിയും ചേർത്ത് 5 മിനിറ്റ് അടച്ചു വയ്ക്കാതെ വേവിച്ചെടുക്കുക. അഞ്ചു മിനിറ്റിനു ശേഷം ഒതുക്കിയ തേങ്ങയും ജീരകവും കൂടി ചേർത്ത് വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com