ADVERTISEMENT

തേങ്ങ അരയ്ക്കാതെ രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും ബെസ്റ്റാണ്.

ചേരുവകള്‍ :

•  മുരിങ്ങയില - 3/4 കപ്പ്
•  തുവരപരിപ്പ് - 1/2 കപ്പ്
•  വെള്ളം - 1 1/2 കപ്പ്
•  മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•  ഉപ്പ് - ആവശ്യത്തിന്
•  എണ്ണ - 2 ടേബിള്‍ സ്പൂൺ
•  ജീരകം - 1/2 ടീസ്പൂൺ    
•  സവാള(പൊടിയായി അരിഞ്ഞത്) -1
•  പച്ചമുളക് - 2-3
•  ഇഞ്ചി(നീളത്തില്‍ അരിഞ്ഞത്) - 1/2 ടേബിള്‍ സ്പൂൺ
•  വെളുത്തുള്ളി(നീളത്തില്‍ അരിഞ്ഞത്) -1/2 ടേബിള്‍ സ്പൂൺ
•  തക്കാളി(അരിഞ്ഞത്) -1 ചെറുത്
•  മല്ലിപ്പൊടി - 1 ടീസ്പൂൺ
•  മുളകുപൊടി -1 ടീസ്പൂൺ  
•  ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ  
•  ജീരകം പൊടിച്ചത് - 1/4  ടീസ്പൂൺ
•  കസൂരിമേത്തി - 1 ടേബിള്‍ സ്പൂൺ
•  മല്ലിയില - ആവശ്യത്തിന്
•  നെയ്യ് -1 ടീസ്പൂൺ 

തയാറാക്കുന്ന വിധം:  

 •  നന്നായി കഴുകി 1 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത പരിപ്പ്, മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് യോജിപ്പിച്ച് പ്രഷർ കുക്കറില്‍  വേവിച്ചെടുക്കുക.

 •   ഇതിലേക്ക് കഴുകി വച്ച മുരിങ്ങയില ചേര്‍ത്ത് തിളപ്പിച്ച് അടച്ച് മാറ്റി വയ്ക്കുക. 

 •  ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സവാളയും  പച്ചമുളകും വഴറ്റുക. ശേഷം ജീരകം ചേര്‍ത്ത് വഴറ്റി, വെളുത്തുള്ളിയും   ഇഞ്ചിയും ചേര്‍ക്കുക. ഇത് പച്ചമണം  മാറുമ്പോള്‍  മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക.  പൊടികള്‍  വഴന്ന് കഴിയുമ്പോള്‍ തക്കാളി ചേർത്ത് നന്നായി വഴറ്റുക.

•   ശേഷം നേരത്തെ മാറ്റിവെച്ച പരിപ്പും മുരിങ്ങയിലയും ചേർത്ത് 10 മിനിറ്റ് നേരം അടച്ചു വച്ച് വേവിക്കുക. 

•   ഇനി ഗരം മസാലപ്പൊടിയും ജീരകം പൊടിച്ചതും കസൂരി മേത്തിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

•  അവസാനം മല്ലിയിലയും നെയ്യും കൂടി ചേര്‍ത്ത് സ്റ്റൗ ഓഫ് ചെയ്ത് 5 മിനിറ്റ് അടച്ച് വയ്ക്കണം. സ്വാദിഷ്ടമായ പരിപ്പും മുരിങ്ങയില കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com