ADVERTISEMENT

മധുരക്കിഴങ്ങ് ചേർത്ത ബ്രഡ് രുചികരമായി വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • മധുരക്കിഴങ്ങ് - 1 
  • ബട്ടർ - 1/4 കപ്പ്
  • യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ
  • മുട്ട - 1 
  • ബ്രൗൺ ഷുഗർ - 2 ടേബിൾസ്പൂൺ
  • മൈദ - 2 കപ്പ്
  • കറുവാപ്പട്ട - 1/2 ടീസ്പൂൺ
  • ഉണക്കമുന്തിരി - 1/4 കപ്പ്

തയാറാക്കുന്ന വിധം

  • മധുരക്കിഴങ്ങ് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ച് ഉടച്ചെടുക്കുക.
  • അതിൽ ബട്ടർ ചേർത്ത് യോജിപ്പിക്കുക.
  • യീസ്റ്റും പഞ്ചസാരയും ചെറുചൂട് വെള്ളത്തിൽ കലക്കി വയ്ക്കുക. 
  • ഗ്രൈൻഡറിൽ മുട്ടയും ബ്രൗൺഷുഗറും മധുരകിഴങ്ങുടച്ചതും യീസ്റ്റും ചേർത്തടിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക.  
  • ഇതിൽ ഉപ്പ് ചേർത്തിളക്കി മാവുചേർത്തു കുറച്ചു എണ്ണയും തൂത്തു  കുഴച്ചെടുക്കുക. 
  • മാവു  പൊങ്ങാൻ വയ്ക്കുക. പൊങ്ങി കഴിഞ്ഞു പരത്തി സിനമൺ പൗഡറും മുന്തിങ്ങയും വിതറി മാവു ചുരുട്ടിയെടുത്തു ബേക്ക്  ചെയ്യുന്ന പാത്രത്തിൽ ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • പൊങ്ങിയ മാവിൽ മുട്ടയും പാലും ചേർന്ന മിശ്രിതം ബ്രഷ് ചെയ്തു 350 F പ്രീഹീറ്റഡ് അവ്നിൽ  20 -25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com