ചിക്കൻ  ചുക്ക, ഇതിന്റെ രുചി വേറെ ലെവലാണ്

HIGHLIGHTS
  • നല്ല എരിവും രുചിയുമുള്ള തകർപ്പൻ ചിക്കൻ ചുക്ക
  • ചിക്കൻ ചുക്ക കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല
chicken-chukka
SHARE

ചൂട് പൊറോട്ട, ചപ്പാത്തി, അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു വിഭവം. ചിക്കൻ  ചുക്ക കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല, ഇതിന്റെ രുചി വേറെ ലെവൽ തന്നെ.

ചേരുവകൾ

  • ചിക്കൻ - 1.5 കിലോ
  • സവാള  - 4 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -3 ടേബിൾസ്പൂൺ
  • തക്കാളി -2 എണ്ണം 
  • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി -3 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി -1 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി -1 ടേബിൾസ്പൂൺ
  • ഗരം മസാലപ്പൊടി -1 ടീസ്പൂൺ
  • എണ്ണ -5 ടേബിൾസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു  ചീനച്ചട്ടി ചൂടാക്കി 4 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ഇട്ട് നന്നായി വറുത്തെടുക്കുക. വറുത്ത സവാള വേറെ പാത്രത്തിലേക്ക് മാറ്റുക.

ചിക്കൻ വൃത്തിയാക്കി  ഇടത്തരം  കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല പ്പൊടി, കറിവേപ്പില, ചെറുതായി അറിഞ്ഞ തക്കാളി,1 ടേബിൾസ്പൂൺ എണ്ണ, വറുത്ത സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല പുരട്ടി വച്ച ഈ ചിക്കൻ 30 മിനിറ്റ് മാറ്റി വയ്ക്കുക. 30 മിനിറ്റിനു ശേഷം സവാള വറുത്ത എണ്ണ ചൂടാക്കി കറിവേപ്പിലയും മസാല പുരട്ടി വെച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കുക. 5 മിനിറ്റ്  ചിക്കൻ വഴറ്റി എടുത്തതിനു ശേഷം ഒരു അടപ്പ് വെച്ച് അടച്ച് ചിക്കൻ വേവിച്ചെടുക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ അടപ്പു തുറന്നു ചാർ വറ്റിച്ച്  ചിക്കൻ നന്നായി ഉലർത്തി എടുക്കുക. നല്ല എരിവും രുചിയുമുള്ള തകർപ്പൻ ചിക്കൻ ചുക്ക വിളമ്പാം.

English Summary : Chicken marinated with variety of spices and fried onions.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA