ADVERTISEMENT

ബിരിയാണി  ബഹുവിധം ഉണ്ട്‌. അതിൽ ചിക്കൻ പോലെ ഡിമാൻഡ് ഉള്ള ബിരിയാണിയാണ് ഫിഷ് ബിരിയാണി. രുചിയും മണവും നിറഞ്ഞു നിൽക്കുന്ന മലബാർ മീൻ ബിരിയാണി ഇങ്ങനെ തയാറാക്കാം.

ചേരുവകൾ

  • മാരിനേഷൻ
  • നെയ്മീൻ  – 400 ഗ്രാം
  • മുളകുപൊടി –   3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി –1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി – 1 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2-3 സ്പൂൺ

 

ഫ്രൈ ചെയ്യാൻ

വെളിച്ചെണ്ണ – ആവശ്യത്തിന് 

 

ബിരിയാണി മസാല 

  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
  • നെയ്യ് –  2  ടേബിൾസ്പൂൺ
  • സവാള  – 3 നീളത്തിൽ അരിഞ്ഞത് 
  • ഇഞ്ചി  – 1 കഷ്ണം
  • വെളുത്തുള്ളി – 8-10
  • പച്ചമുളക്  – 3
  • തക്കാളി  – 2 എണ്ണം
  • മല്ലിയില, പുതിനയില - ഒരു  കപ്പ്‌ 
  • തൈര് –  2-3 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

അരി  വേവിക്കാൻ 

  • കൈമ അരി  – 3 കപ്പ്‌ 
  • പട്ട, ഗ്രാമ്പു, എലയ്ക്കായ–   3 എണ്ണം വീതം 
  • നെയ്  – 3 ടേബിൾസ്പൂൺ
  • എണ്ണ  – 1 ടേബിൾസ്പൂൺ
  • വെള്ളം – 4.5 കപ്പ് ചൂട് വെള്ളം 
  • ഉപ്പ് 

 

ദം ചെയ്യാൻ 

  • നെയ്യ് 
  • പുതിന, മല്ലിയില
  • ബിസ്ത 
  • കശുവണ്ടി /മുന്തിരി 
  • ഗരം  മസാല  – 1 ടീസ്പൂൺ
  • 1/4 കപ്പ്‌  പാൽ +1 ടീസ്പൂൺ  മഞ്ഞൾപ്പൊടി

 

തയാറാക്കുന്ന വിധം

മീൻകഷ്ണങ്ങളിൽ  മസാല പൊടികൾ ചേർത്ത് തേച്ചുപിടിപ്പിച്ച അരമണിക്കൂർ വച്ചതിനുശേഷം അധികം മൊരിയാതെ വറുത്തെടുക്കണം.

മീൻ വറുത്ത അതെ പാത്രത്തിൽ കുറച്ചു നെയ്യും എണ്ണയും ചേർത്ത് സവാള നന്നായി ബ്രൗൺ നിറത്തിൽ വഴറ്റുക. അതിലേക്ക് വഴന്നു വരുമ്പോൾ ഇഞ്ചി  വെളുത്തുള്ളി പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റി എടുക്കുക. മൂത്ത മണം വരുമ്പോൾ അതിലേക്കു ഗരം മസാലയും ഉപ്പും ചേർക്കുക. ശേഷം

തക്കാളി, മല്ലിയില, പുതിന, തൈര് എന്നിവ ചേർത്ത്  കുറുകിവരുമ്പോൾ വറുത്ത മീൻ പൊടിഞ്ഞു പോകാതെ ചേർത്ത് ഇളക്കി ചെറുതീയിൽ 2 മിനിറ്റ് വേവിച്ചതിനു ശേഷം  അടച്ചു വയ്ക്കുക.

അരി കഴുകി വെള്ളം വാലാൻ  വയ്ക്കുക. കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാകുമ്പോൾ  മസാലയും അരിയും ചേർത്ത് നന്നായി വറക്കുക. അരി പൊട്ടി തുടങ്ങുമ്പോൾ തിളച്ച വെള്ളം ഉപ്പ് ചേർത്ത് ഇളക്കി പാത്രം മൂടി അരി വെന്ത് വെള്ളം വറ്റുമ്പോൾ ഇറക്കിവയ്ക്കുക

അടി കട്ടിയുള്ള ഒരു പാത്രം എടുത്തു മീൻ മസാല നിരത്തുക. അതിനു മുകളിൽ ഒരു ലെയർ ചോറ് മുഴുവൻ നിരത്തി ഗരംമസാലപ്പൊടി, മല്ലിയില, പുതിന, വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ തൂവി ദം ചെയ്യുക.

English Summary : Authentic biriyani dish from northern part of kerala. Its known for its rich flavour, aroma and taste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com