എളുപ്പത്തിൽ ഒരടിപൊളി മഷ്റൂം കറി, ചപ്പാത്തിക്കും ചോറിനും സൂപ്പർ കറിയാണിത്.
ചേരുവകൾ
- വെജിറ്റബിൾ / ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- സവാള അരിഞ്ഞത് - 2
- ഉപ്പ് –ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- മുളകുപൊടി - 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ + 1/2 ടീസ്പൂൺ
- ജിൻജർ ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ
- തക്കാളി അരിഞ്ഞത് - 1 ചെറുത്
- വെള്ളം – ആവശ്യത്തിന്
- മഷ്റൂം അരിഞ്ഞത് - 200 ഗ്രാം
- ഫ്രഷ് ക്രീം (ഓപ്ഷണൽ ) - 2 ടേബിൾസ്പൂൺ
- മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
- ഒരു പാനിൽ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിൽ ജീരകം ഇട്ട് പൊട്ടിച്ച ശേഷം സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക.
- ഗോൾഡൻ നിറം ആയ ശേഷം മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു ഒരു മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക. ഇതിലോട്ട് ജിൻജർ ഗാർലിക് പേസ്റ്റും തക്കാളിയും ചേർത്ത് നന്നായി വഴറ്റിയ ശേഷം മഷ്റൂം ഇട്ട് അടച്ച് വെച്ച് 5 - 10 മിനിറ്റ് വേവിക്കുക.
- ആവശ്യത്തിന് വെള്ളവും ഫ്രഷ് ക്രീമും ഇട്ട് യോജിപ്പിക്കുക. ഇതിലേക്ക് മല്ലിയില വിതറി കുറച്ച് നേരം അടച്ച് വെച്ച് ഇത് എടുക്കാവുന്നതാണ്.
English Summary : Mushroom Masala, Quick and Easy Recipe