ADVERTISEMENT

അപ്പം, ചപ്പാത്തി, പൊറോട്ട എല്ലാത്തിനും കറിയായി ഉപയോഗിക്കാവുന്ന സ്വാദിഷ്ടമായ മുട്ട പെപ്പർ റോസ്റ്റ്.

ചേരുവകൾ:

  • മുട്ട നാലെണ്ണം പുഴുങ്ങി രണ്ടായി മുറിച്ചത്
  • തക്കാളി – ഒരു വലുത് ചെറുതായി അരിഞ്ഞത്
  • മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
  • ഇഞ്ചി – ചെറിയ കഷണം
  • പച്ചമുളക് – രണ്ടെണ്ണം
  • വെളുത്തുള്ളി –ആറെണ്ണം 
  • പെരുംജീരകം – ഒരു സ്പൂൺ
  • കുരുമുളക് തരിയായി പൊടിച്ചത് – ഒരു സ്പൂൺ 
  • മല്ലിപ്പൊടി – ഒരു സ്പൂൺ
  • മുളകുപൊടി – കാൽ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര സ്പൂൺ 
  • സവാള – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം:

മുട്ട ചെറുതായി ഒന്ന് ഫ്രൈ ചെയ്തെടുക്കണം അതിനായിട്ട് ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. കാൽ സ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ചൂടായി വരുമ്പോൾ അൽപം ഉപ്പു കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നായി ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റിനുശേഷം മറിച്ചിട്ടു കൊടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. 

അതേ പാനിൽ തന്നെ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു കൊടുക്കുക. കാൽ സ്പൂൺ ഉപ്പും കൂടി ചേർത്ത് നന്നായി വഴന്നുവരുമ്പോൾ  അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കാം. തക്കാളി നന്നായി വഴന്നുവരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ പെരുംജീരകം , ഇഞ്ചി ,  വെളുത്തുള്ളി ,പച്ചമുളക് എന്നിവ ഒരു അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്തത് ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കാം. കാൽ സ്പൂൺ മഞ്ഞൾപ്പൊടി, കാൽ സ്പൂൺ മുളകുപൊടി, അര സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് മസാല നന്നായി മൂത്തുവരുമ്പോൾ  ആവശ്യത്തിന് കറിവേപ്പില മല്ലിയില എന്നിവ ചേർക്കുക. ഒരു ഗ്ലാസ് ചൂടുവെള്ളം ചേർത്ത് തിളച്ചുവരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്തുകൊടുക്കാം. ചാറ് നന്നായി കുറുകി വരുമ്പോൾ ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com