ADVERTISEMENT

ഇന്ത്യൻ ഗൂസ്ബെറി എന്നറിയപ്പെടുന്ന നെല്ലിക്കാ ഒരു മഹാസംഭവം ആണെങ്കിൽ തേനിൽ ഇട്ട തേൻ നെല്ലിക്കയുടെ ഗുണം എങ്ങനെയുണ്ടാകും ? വായിൽ വെള്ളമൂറുന്നു അല്ലെ ? കരളിന് വളരെ ഗുണം ചെയ്യുന്നതും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് ഒരു പരിധി വരെ തടയാനും ഇവയ്ക്ക് കഴിയും. ചെറുപ്പം നില നിർത്താനും വളരെ നല്ലതാണ്, ആന്റിഓക്സിഡന്റ്സ് ധാരാളമുണ്ട്. 

ചേരുവകൾ 

  • നെല്ലിക്ക - 250 ഗ്രാം
  • തേൻ - 2 ടേബിൾ സ്പൂൺ 
  • ശർക്കര - 250 ഗ്രാം
  • കറുവാപ്പട്ട -1 കഷണം 
  • ഏലയ്ക്കായ - 1
  • കുരുമുളക് - 10 എണ്ണം
  • കരയാമ്പൂ - 2
  • ഉപ്പ് - 1 നുള്ള് 

തയാറാക്കുന്ന വിധം 

നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ട് നല്ല ചൂടുവെള്ളം ഒഴിക്കുക. അഞ്ചുമിനിറ്റ് മാറ്റിവയ്ക്കുക. ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക. നെല്ലിക്ക വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ചെടുക്കുക. നെല്ലിക്കാ ഒരു ഫോർക്കോ കത്തിയുടെ തുമ്പോ  ഉപയോഗിച്ച് എല്ലാഭാഗത്തും കുത്തുക. ഇത് ഒരു പാനിൽ അടുപ്പത്തുവെച്ച് ശർക്കരപ്പാനി ഒഴിക്കുക. മസാലകൾ എല്ലാം  ചതച്ചെടുത്ത് അതിൽ ഇടുക. മീഡിയം തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് കാണാം .ഒരു മൂടി കൊണ്ട് പാത്രം മൂടിവയ്ക്കുക .ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം. ഏകദേശം 45 മിനിറ്റ് വേവിക്കണം. നൂൽ പരുവം ആകുന്നതിനു മുൻപ് തീ ഓഫ് ചെയ്യാം. പകുതി ചൂടാറുമ്പോൾ ഒരു കുപ്പിയിലേക്ക് മാറ്റുക. രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിച്ച് നന്നായി യോജിപ്പിക്കുക .മുഴുവൻ ചൂടാറിയാൽ കുപ്പി അടച്ചു വയ്ക്കാം .വേണമെങ്കിൽ ഉടനെ തന്നെ കഴിച്ചു തുടങ്ങാം .പത്തു ദിവസത്തോളം ചെറുതായി കുപ്പി ഇളക്കിക്കൊടുക്കുക .പുറത്തുതന്നെ സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com