ADVERTISEMENT

വിവിധ രീതികളിൽ ഫ്രൈഡ് റൈസ് തയാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസിന്റെ രുചി ഒന്ന് വേറെ തന്നെയാണ് . എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ബസ്മതി അരി / കൈമ അരി - 2 കപ്പ്
  • നെയ്യ് - 2+3 ടേബിൾ സ്പൂൺ
  • കാരറ്റ് -2
  • ബീൻസ് -15
  • സവാള -1
  • വെള്ളം- 3 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • അണ്ടിപരിപ്പ് - ഒരു പിടി
  • ഉണക്ക മുന്തിരി - ഒരു പിടി
  • മല്ലിയില - ഒരു ടേബിൾ സ്പൂൺ
  • പുതിനയില - ഒരു ടേബിൾ സ്പൂൺ
  • തക്കോലം - 1
  • ഏലയ്ക്ക - 5
  • ഗ്രാമ്പു - 4
  • കറുവപ്പട്ട - ഒരു ചെറിയ കഷണം
  • കുരുമുളക് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.
  • കാരറ്റും ബീൻസും സവാളയും കനം കുറച്ച് അരിഞ്ഞ് എടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കാരറ്റും ബീൻസും വഴറ്റിയെടുക്കുക. നല്ല ചൂടിൽ 5 മിനിറ്റ് വഴറ്റിയെടുക്കണം.
  • ഇതേ പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറുത്ത് കോരുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് മൂപ്പിച്ച് എടുക്കുക.
  • ഈ സമയം തന്നെ ഒരു പ്രഷർ കുക്കറിൽ മൂന്ന് കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ഒരു കപ്പ് അരി പ്രഷർ കുക്കറിൽ വേവിക്കാൻ ഒന്നരക്കപ്പ് വെള്ളം വേണം.
  • ഇതേ നെയ്യിൽ ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട തക്കോലം, കുരുമുളക് ഇവ വഴറ്റുക. ഇതിലേക്ക് അരിയിട്ട് ചെറിയ തീയിൽ മൂന്ന് മിനിറ്റ് വഴറ്റിയെടുക്കുക.
  • പ്രഷർ കുക്കറിലെ വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് അരിയിടുക. കുക്കർ അടച്ച് ആവി നന്നായി വരുമ്പോൾ  വിസിൽ ഇടുക.
  • തീ നന്നായി കുറച്ച് 5 മിനിറ്റ് വേവിച്ച ശേഷം കുക്കർ ചൂടിൽ നിന്നും മാറ്റാം. ആവി പോയ ശേഷം കുക്കർ തുറക്കുമ്പോൾ അരി കറക്റ്റ് പരുവത്തിൽ വെന്തുകിട്ടും. 
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില ,പുതിനയില, വഴറ്റിയെടുത്ത കാരറ്റ്, ബീൻസ്, വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • രുചികരമായ നാടൻ ഫ്രൈഡ് റൈസ് തയാർ.
  • ചിക്കൻ കറിയോ, വെജിറ്റബിൾ കുറുമയോ, ചേർത്ത് കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com