ADVERTISEMENT

പോഷക ഗുണങ്ങൾ അടങ്ങിയ ചീര കൊണ്ട് കുട്ടികൾക്കായി നെയ്യ് ‌റോസ്‌റ്റ് തയാറാക്കിയാലോ? ചീര കഴിക്കാത്ത കുട്ടികളും ഈ ദോശ വയറു നിറയെ കഴിക്കും.

ചേരുവകൾ 

  • പച്ചരി/ഇഡ്ഡലി അരി /പൊന്നി അരി - 2 കപ്പ് 
  • ഉഴുന്ന് - അര കപ്പ് 
  • ഉലുവ - ഒരു ടീസ്പൂൺ 
  • വെള്ള അവൽ/ചോറ് - 2 ടേബിൾസ്പൂൺ 
  • ഉഴുന്ന് അരയ്ക്കാൻ തണുത്ത വെള്ളം - മുക്കാൽ തൊട്ട് ഒരു കപ്പ് വരെ 
  • അരി അരയ്ക്കാൻ വെള്ളം  -അര തൊട്ട് മുക്കാൽ കപ്പ് വരെ
  • ഉപ്പ് - ആവശ്യത്തിന് 
  • പച്ച ചീര /പാലക് - രണ്ടു പിടി 
  • ചീരയ്ക്കു പകരം കാരറ്റ് ,മുതിര ,മുരിങ്ങയില എന്നിവ എടുക്കാം 

 

തയാറാക്കുന്ന വിധം 

  • ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നതുവരെ നല്ലപോലെ കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക. 
  • അരി കഴുകി നാല് തൊട്ട് ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 
  • അവൽ ഒന്ന് കഴുകി കുതിർക്കാൻ വയ്ക്കുക. 
  • ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഉഴുന്ന്, ഉലുവ എന്നിവ അരച്ചെടുക്കുക.
  • അരയ്ക്കുമ്പോൾ മാവ് ചൂടാകാതെ ഇരിക്കാനാണ് തണുത്ത വെള്ളം ഉപയോഗിച്ച് അരയ്ക്കുന്നത്.  

അരിയും അവലും നല്ലതുപോലെ അരച്ചെടുക്കുക. മാവിൽ ഉപ്പിട്ട് നല്ലതു പോലെ അഞ്ചു മിനിറ്റ് യോജിപ്പിച്ചു അഞ്ചു തൊട്ട് എട്ടു മണിക്കൂർ വരെ പുളിയ്ക്കാൻ വയ്ക്കുക. 

  • ചീര കഴുകി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് വളരെ കുറച്ചു സമയം തിളപ്പിയ്ക്കുക.
  • ഒരുപാട് തിളപ്പിച്ചാൽ ഗുണങ്ങൾ നഷ്ടപ്പെടാം. 
  • ചീരയും വെള്ളവും പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു പുളിച്ച മാവിൽ ചേർത്ത് യോജിപ്പിക്കുക. 
  • ദോശക്കല്ല് ചൂടാക്കി വെള്ളം തളിച്ചതിനു ശേഷം മാവ് ഒഴിച്ചു നെയ്‌റോസ്‌റ്റ് പരുവത്തിൽ ചുട്ടെടുക്കുക 
  • ദോശ മൊരിഞ്ഞു വരാറാകുമ്പോൾ ആവശ്യത്തിന് നെയ്യ് തളിച്ച് കൊടുത്തു മടക്കി എടുക്കുക. 
  • തേങ്ങ ചമ്മന്തിയുടെ കൂടെ ചൂട് നെയ്യ് റോസ്റ്റ് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com