ADVERTISEMENT

പച്ചക്കറി കഴിക്കാത്ത കൊച്ചു കുട്ടികൾക്ക് ഈ രീതിയിൽ സാൻവിച്ച് തയാറാക്കി കൊടുത്തു നോക്കൂ.

ചേരുവകൾ:

  • ബ്രഡ് – 8 കഷ്ണം
  • 2 മുട്ട + 2 മുട്ടയുടെ വെള്ള
  • കാബേജ് – 2 കപ്പ് കനം കുറച്ച് അരിഞ്ഞത് 
  • കാരറ്റ് – 3/4 കപ്പ് കനം കുറച്ച് അറിഞ്ഞത് 
  • കുരുമുളക് പൊടി  – 1/2 ടീസ്പൂൺ 
  • സവാള – 1
  • ഉപ്പ് – ആവശ്യത്തിന് 
  • മയോണൈസ് – 1 ടീസ്പൂൺ 
  • ടൊമാറ്റോ സോസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം:

1.  ഒരു ബൗളിൽ കാബേജ്, കാരറ്റ്, സവാള, കുരുമുളകു പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം.

2.  രണ്ട് മുട്ടയും 2 മുട്ടയുടെ വെള്ളയും നന്നായിട്ട് അടിച്ച് കാബേജിന്റെ കൂടെ മിക്സ് ചെയ്യണം. ഇതാണ് സാൻവിച്ച്   ഫില്ലിങ്.

3. ഒരു ഫ്രൈയിങ് പാനിൽ ബ്രഡ്  ചൂടാക്കി എടുക്കണം.

4. ബ്രെഡ് എല്ലാം ചൂടാക്കിമാറ്റിയതിനു ശേഷം ആ പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കണം. ഫില്ലിങിന്റെ പകുതി പാനിലേക്ക്  ഇട്ട് ഒരു തവി ഉപയോഗിച്ചു ഫില്ലിങ് ഒരു ദീർഘചതുരാകൃതിയിലാക്കി എടുക്കണം. 3 മിനിറ്റ് വേവിച്ചതിന് ശേഷം രണ്ട് കഷ്ണങ്ങളായി മുറിക്കണം. തിരിച്ചിട്ട് 3 മിനിറ്റ് വീണ്ടും വേവിക്കണം.

5. കുക്ക് ചെയ്ത ഫില്ലിങ് ബ്രഡിലേക്ക് വച്ച് മയോണൈസും ടൊമാറ്റോ സോസും സ്‌പ്രെഡ്‌ ചെയ്ത് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com