ADVERTISEMENT

നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ കുനാഫ വീട്ടിൽ ഇരുപത് മിനിറ്റുകൊണ്ട് തയാറാക്കാം.

ചേരുവകൾ

  • കുനാഫയ്ക്ക് വേണ്ട മാവ് - 250 ഗ്രാം
  • ബട്ടർ -4 -5 ടേബിൾസ്പൂൺ
  • ക്രീം-125 മില്ലിലിറ്റർ
  • മൊസറല്ല ചീസ്  -200 ഗ്രാം
  • പഞ്ചസാര  -3/4 കപ്പ്
  • വെള്ളം - 1/2 കപ്പ്
  • ഏലയ്ക്കാ - 2 എണ്ണം
  • റോസ് എസൻസ്  - 2 തുള്ളി
  • നാരങ്ങാ നീര് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

കുനാഫ മാവ്  ചെറുതായി മുറിക്കുക. അതിൽ ഉരുക്കിയ ബട്ടർ ഒഴിച്ചു നന്നായി യോജിപ്പിക്കുക. ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ ബട്ടർ നന്നായി പുരട്ടി അതിൽ പകുതി കുനാഫ മാവ് നിരത്തുക. അതിന്റെ മുകളിൽ അൽ മറൈ ക്രീം നിരത്തുക. മുകളിൽ മൊസറല്ല ചീസും ഇടാം. മുകളിൽ ബാക്കി മാവി നിരത്തി പാത്രം അടച്ചു ചെറിയ തീയിൽ  20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ഷുഗർ സിറപ്പ്

പഞ്ചസാരയും വെള്ളവും ഏലയ്ക്കായും റോസ്  എസൻസും യോജിപ്പിച്ചു ചൂടാക്കുക. നാരങ്ങാ നീരും ചേർത്തിളക്കി ചെറിയ  ചൂടോടെ കുനാഫയിൽ ഒഴിക്കാം. കുനാഫ ചൂടോടെ  കഴിക്കാന്‍ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com