ADVERTISEMENT

ചായയ്ക്കൊപ്പം കൊറിക്കാൻ രുചികരമായ വെജിറ്റബിൾ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ചേന - ഒരു കഷ്ണം 
  • ഉരുളക്കിഴങ്ങ് - 2 എണ്ണം
  • കപ്പ - ഒരു കഷ്ണം
  • ബ്രോസ്റ്റ് പൊടി - 100 ഗ്രാം
  • മുട്ട - ഒന്ന് 
  • ഒരുമുളകുപൊടി - ആവശ്യത്തിന്
  • ഉപ്പ് പൊടി - ആവശ്യത്തിന്
  • ഓയിൽ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികൾ കനം കുറച്ച് വട്ടത്തിൽ അരിയുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കുക. മറ്റൊരു പാത്രത്തിൽ ബ്രോസ്റ്റ് പൊടിയും എടുത്ത് വയ്ക്കുക. ഓരോ കഷ്ണം പച്ചക്കറിയും എടുത്ത് ആദ്യം മുട്ട മിശ്രിതത്തിൽ മുക്കി പിന്നിട് ബ്രോസ്റ്റ് പൊടിയിൽ കവർ ചെയ്ത് എണ്ണയിൽ വറുത്ത് കോരുക. അടിപൊളി രുചിയുള്ള പച്ചക്കറി ബ്രോസ്റ്റ് ഇവിടെ ചായയ്ക്കൊപ്പം സോസിന്റെ കൂടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com