ADVERTISEMENT

നല്ല പഴുത്ത ഏത്തപ്പഴം വലിച്ചെറിഞ്ഞു കളയണ്ട, മിനിറ്റുകൾകൊണ്ട് ഉണ്ണിയപ്പം തയാറാക്കാം

ചേരുവകൾ:

  • ഏത്തപ്പഴം - 2 അല്ലെങ്കിൽ 3
  • ഗോതമ്പുപൊടി -1കപ്പ് 
  • നാളികേരം ചിരവിയത് -1/2കപ്പ് 
  • മുട്ട -1 എണ്ണം 
  • കറുത്ത എള്ള് -11/2ടേബിൾ സ്പൂൺ 
  • ഏലക്കായ -3,4എണ്ണം 
  • ചുക്ക് പൊടി -1/2ടീസ്പൂൺ 
  • ശർക്കര -4എണ്ണം 
  • എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ശർക്കര ഉരുക്കി അരിച്ച് എടുക്കണം.

ഒരു മിക്സിയുടെ ജാറിൽ ഏത്തപ്പഴം അരിഞ്ഞതും ഗോതമ്പ് പൊടിയും ശർക്കര ഉരുക്കിയതും മുട്ടയും ചുക്ക് പൊടിയും ഏലക്കായും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം അതിലേക്ക് കറുത്ത എള്ളും നാളികേരവും ചേർത്ത് കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക.

ഉണ്ണിയപ്പച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ ഒഴിച്ച് കൊടുക്കുക. ഒരു ഭാഗം വെന്തു വരുമ്പോൾ തിരിച്ചിടുക. മിനിറ്റുകൾക്കുള്ളിൽ നല്ല പതുപതുത്ത ഉണ്ണിയപ്പം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com