ADVERTISEMENT

കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഈ രുചികരമായ ബദാം പുട്ട് കഴിച്ചാൽ മതി. നല്ല ഹെൽത്തി പുട്ടാണ്. 

ചേരുവകൾ:

  • ബദാം - 1 കപ്പ്
  • വറുത്ത അരിപ്പൊടി - 3/4 കപ്പ് 
  • തേങ്ങ - 1/3 കപ്പ്
  • ഉപ്പ് - 1/3 ടീസ്പൂൺ 
  • വെള്ളം - 1/3 കപ്പ് 

തയാറാക്കുന്ന വിധം:

ഒരു ഗ്രൈൻഡറിൽ ബദാം ഇട്ട് പൊടിച്ച് അരിച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന്ന് ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കുക. നന്നായി മിക്സ് ചെയ്തതിന് ശേഷം, കുറേശ്ശേ വെള്ളം ഒഴിച്ച് കുഴയ്ക്കണം. കുറച്ച് തേങ്ങാ മാറ്റി വച്ചിട്ട് ബാക്കി മാവിലേക്ക് ഇട്ട് യോജിപ്പിക്കണം. പുട്ട് കുടത്തിൽ ആവശ്യത്തിന്ന് വെള്ളം ഒഴിച്ച് ആവി വരുന്നത് വരെ ചൂടാക്കാൻ വയ്ക്കണം. അതിന് ശേഷം പുട്ട് കുറ്റിയിൽ ചില്ല് ഇട്ട് കുറച്ച് തേങ്ങാ ഇടണം. കുറ്റിയുടെ പകുതി വരെ മാവ് നിറച്ച് തേങ്ങാ ഇട്ട് കൊടുക്കണം. ബാക്കി മാവ് നിറച്ച് തേങ്ങാ ഇടണം. കുറ്റി അടച്ചിട്ട് 5 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com