ADVERTISEMENT

ഒരു കപ്പ് നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക്.

ചേരുവകൾ

1. നുറുക്ക് ഗോതമ്പ്– 1 കപ്പ്
2. പഞ്ചസാര – ആവശ്യത്തിന്
3. ഏലയ്ക്കാ
4. കൊക്കോ പൗഡർ
5. തണുത്ത പാൽ
6. വെള്ളം – ആവശ്യത്തിന്
7. അണ്ടിപരിപ്പ്, ബദാം നുറുക്കിയത്

പാകം ചെയ്യുന്ന വിധം

1. ഗോതമ്പ് നന്നായി കഴുകി 3 കപ്പ് വെള്ളം ഒഴിച്ച് നാലോ അഞ്ചോ മണിക്കൂർ കുതിർത്തു വെച്ചശേഷം കുറച്ചു വെള്ളം ഒഴിച്ച് പാൽ എടുക്കുക.

2. ഗോതമ്പ്  പാലിനെ ചെറിയ തീയിൽ കുറുക്കിയെടുക്കുക.

3. നന്നായികുറുകി വരുമ്പോൾ പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ച് ചൂടാറാൻ വയ്ക്കുക. 

4. ചോക്ലേറ്റ് സിറപ്പ് , കുറച്ചു കൊക്കോപൗഡറും പഞ്ചസാര പൊടിച്ചതും ചാലിച്ചെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ചെറിയ തീയിൽ കുറുക്കിയെടുക്കുക.

5. കുറുകി വരുബോൾ ഒരു ബൗളിലാക്കി ചൂടാറി ശേഷം ഫ്രിഡ്ജിൽ വയ്ക്കാം.

6. തണുത്ത ചോക്ലേറ്റ് സിറപ്പ് ഗ്ലാസിലേക്ക് ഒരു വശത്തു ഒഴിച്ച്  ഒരുഡിസൈൻ പോലെയാക്കി ഫ്രീസറിൽ വയ്ക്കുക.

7. തണുത്ത ഗോതമ്പ് കുറുക്കിന്റെ പകുതി ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

8. ഇതിലേക്ക് നന്നായി തണുത്ത പാൽ ചേർത്ത് ഒന്നുകൂടീ അടിച്ചെടുക്കുക.

9. പാൽ തണുപ്പിച്ചെടുത്ത ഗ്ലാസിലേക്ക് ഒഴിക്കാം.

10. മുകളിൽ കുറച്ച് ചോക്ലേറ്റ് സോസ് ഒഴിച്ചു കൊടുക്കാം.കുറച്ചു അണ്ടിപ്പരിപ്പും ബദാം നുറുക്കിയതും വിതറി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com