ADVERTISEMENT

തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ  കറി. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കറിയായി ഉപയോഗിക്കാം.

ചേരുവകൾ

  • ചെറുപയർ – 1 ഗ്ലാസ് (വേവിച്ചത്)
  • സവാള – 1 ചെറുതായി നുറുക്കിയത്
  • തക്കാളി – 2 വലുത് അരച്ചത്.
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1ടീസ്പൂൺ
  • മല്ലിപ്പൊടി –  2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • പച്ചമുളക് – 3
  • ചുവന്ന മുളക് – 3
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • മല്ലിയില
  • എണ്ണ
  • ഉപ്പ്

 

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക് കീറിയത് ഇടുക.

സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. വഴന്നു വന്നാൽ പൊടികൾ ചേർക്കുക. പച്ചസ്വാദ് മാറിയാൽ തക്കാളി അരച്ചത് ചേർക്കുക. എണ്ണ തെളിയുന്നത് വരെ വഴറ്റുക. ചെറുപയർ ചേർത്ത് ആവശ്യത്തിന് വെള്ളം, ഉപ്പ്‌ എന്നിവ ചേർക്കുക. 

നന്നായി തിളച്ചാൽ വാങ്ങുക. ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടയാൽ ഇഞ്ചി നീളത്തിൽ മുറിച്ചതും മുളകും കാശ്മീരി മുളക്‌പൊടിയും  ചേർത്ത് കറിയിൽ ഒഴിക്കുക. മല്ലിയില ഇടുക. ചെറുപയർ കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com