ADVERTISEMENT

 

മധുരപ്രിയരുടെ ഇഷ്ടരുചികളിലൊന്നാണ് ചോക്ലേറ്റ് ബ്രൗണി, ഇരുപത് മിനിറ്റു കൊണ്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മൈദ - 1 കപ്പ്
  • കൊക്കോ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
  • ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1 ടീസ്പൂണ്‍
  • പഞ്ചസാര - 3/4 കപ്പ്
  • ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
  • ബട്ടര്‍ - 1/4 കപ്പ്
  • ചോക്‌ലേറ്റ് - 200 ഗ്രാം 

തയാറാക്കുന്ന വിധം

മൈദ, കൊക്കോ പൗഡര്‍, കോഫി പൗഡര്‍, ബേക്കിങ് പൗഡര്‍ എന്നിവ അരിച്ചെടുത്ത് മാറ്റിവയ്ക്കുക. 

ഒരു പാത്രത്തില്‍ 100 ഗ്രാം ചോക്ക്‌ലേറ്റ് ഗ്രേറ്റ് ചെയ്ത് ഡബിള്‍ ബോയിലിങ് രീതിയില്‍ ഉരുക്കിയെടുക്കുക. അതിലേക്ക് കാല്‍ കപ്പ് ബട്ടര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം അരിച്ചെടുത്ത് വച്ചിരിക്കുന്ന മൈദയിലേക്കു ചേര്‍ത്തു കൊടുക്കുക. തുടര്‍ന്ന് ഒരു മിക്‌സിയില്‍ രണ്ട് മുട്ട, മുക്കാല്‍ കപ്പ് പഞ്ചസാര, ഒരു ടീസ്പൂണ്‍ വാനില എസെന്‍സ് എന്നിവ ചേര്‍ത്ത് 30 സെക്കന്‍ഡ് അടിച്ചെടുക്കുക. ഈ മിശ്രിതവും മൈദയിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു കേക്ക് ടിന്‍ ഗ്രീസ് ചെയ്ത് അതിലേക്ക് മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്‌തെടുക്കുക. ഇതോടെ കേക്ക് റെഡി. 

ഇനി ടോപ്പിങ്ങിനായി രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍ ഡബിള്‍ ബോയിലിങ് രീതിയില്‍ തിളപ്പിക്കുക. അതിലേക്ക് 100 ഗ്രാം ചോക്ക്‌ലേറ്റ് ഗ്രേറ്റ് ചെയ്തതും ഒരു ടീസ്പൂണ്‍ ബട്ടറും ചേര്‍ത്ത് നന്നായി ഉരുക്കിയെടുക്കുക. ഈ മിശ്രിതം കേക്കിനു മുകളിലേക്ക് ഒഴിച്ച് വശങ്ങളിലേക്ക് ഒഴുകിയിറങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് 10 മിനിറ്റ് ഫ്രിഡ്ജില്‍ വച്ച ശേഷം മുറിച്ച് ഉപയോഗിക്കാം.

English Summary : Easy Steps to Make Brownie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com