ചെമ്മീൻ ചേർത്ത ഉഴുന്നു വട വ്യത്യസ്ത രുചിയിൽ
Mail This Article
×
ചെമ്മീൻ ചേർത്ത രുചികരമായ ഉഴുന്നുവട, തൈര് ചമ്മന്തിക്കൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്.
ചേരുവകൾ
- ഉഴുന്ന് - 1/4 കിലോഗ്രാം
- പച്ചമുളക് - 2 കഷ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- സവാള - 1/2
- കറിവേപ്പില - ആവശ്യത്തിന്
- ചെമ്മീൻ - 1/4 കിലോഗ്രാം (മസാലപുരട്ടി വച്ചത്)
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
രണ്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത ഉഴുന്ന് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇതിലേക്ക് ചെറുതായി വട്ടത്തിൽ അരിഞ്ഞ പച്ചമുളക്, കനംകുറച്ച് ചെറുതായി അരിഞ്ഞ സവാള, കനംകുറച്ച് അരിഞ്ഞ ഇഞ്ചി, കറിവേപ്പില എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴച്ച മാവ് കുറേശ്ശെ എടുത്ത് വടയുടെ രൂപത്തിലാക്കി ഇരു വശങ്ങളിലും മസാല ചേർത്ത ചെമ്മീൻ വയ്ക്കുക. ശേഷം തിളച്ച എണ്ണയിൽ വറുത്ത് എടുക്കാം. ചമ്മന്തിക്കൊപ്പം കഴിക്കാം. (മാവ് എടുക്കുമ്പോൾ കൈ വെള്ളത്തിൽ മുക്കിയ ശേഷം എടുക്കുക, ഒട്ടി പിടിക്കില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.