ADVERTISEMENT

ഇടിയപ്പത്തിനും പുട്ടിനും ചപ്പാത്തിക്കും പറ്റിയ ഒരു സൂപ്പർ കോമ്പിനേഷൻ.

ചേരുവകൾ:

  • ഗ്രീൻ പീസ് -250ഗ്രാം 
  • സവാള - 2 എണ്ണം 
  • വെളുത്തുള്ളി - 3 അല്ലി 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • തക്കാളി - 3 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി - 1 ടേബിൾ സ്പൂൺ 
  • മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ 
  • ഗരം മസാല - 1/2 ടീസ്പൂൺ 
  • പട്ട ഇല - 2 എണ്ണം 
  • വലിയ ജീരകം -1 ടീസ്പൂൺ 
  • ഏലക്കായ - 3 എണ്ണം 
  • ഗ്രാമ്പൂ - 3 എണ്ണം 
  • ഓയിൽ - 2 ടേബിൾ സ്പൂൺ 
  • മല്ലിയില - 1 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം:
ഗ്രീൻ പീസ് കഴുകി വൃത്തിയാക്കിയ ശേഷം 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക.
പാൻ ചൂടായാൽ എണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി എടുത്ത ശേഷം തക്കാളിയും ഇട്ട് വഴറ്റി അതിലേക് ഗരം മസാല ഒഴികെയുള്ള പൊടികൾ എല്ലാം ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക.

ഈ മസാല ഒന്ന് ചൂടാറിയ ശേഷം ഗ്രൈൻഡറിൽ അരച്ചെടുക്കുക. പ്രഷർ കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് പട്ട ഇല, ജീരകം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ഇട്ടു കൊടുത്ത ശേഷം അരച്ചെടുത്ത മിശ്രിതം അതിലേക്ക് ചേർത്ത് നന്നായി വഴറ്റി എടുക്കുക. കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഗ്രീൻപീസ് വെള്ളത്തിലിട്ടത് ആ വെള്ളത്തോട് കൂടെ തന്നെ ചേർത്ത് കൊടുക്കുക. ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം. അതിനു ശേഷം പ്രഷർ കുക്കറിൽ 2 വിസിൽ വരുമ്പോൾ ഓഫ് ചെയ്തിടുക. പ്രഷർ കുക്കർ തുറന്ന ശേഷം അതിലേക് ഗരം മസാലയും മല്ലിയിലയും ചേർത്ത് കൊടുത്തു യോജിപ്പിച്ചെടുക്കാം. റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ഗ്രീൻപീസ് കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com