ADVERTISEMENT

നോൺ വെജ് വിഭവങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് മീൻ പീര. സാധാരണ രീതിയിൽ ചെറിയ മീൻ കൊണ്ടാണ്  മീൻ പീര ഉണ്ടാക്കുന്നത്. എന്നാൽ ഇനി മീൻ ഇല്ലെങ്കിലും അതേ രുചിയിൽ തന്നെ പീര ഉണ്ടാക്കാം. അതാണ് നമ്മുടെ ഈ ഉള്ളി പീര. വീട്ടിൽ എപ്പോഴുമുള്ള ചേരുവകൾ കൊണ്ടാണ് ഇത് തയാറാക്കുന്നത്. ഉണ്ടാക്കാനും വളരെ എളുപ്പം. വെജിറ്റേറിയൻസിനും നോൺ വെജിറ്ററിയൻസിനും ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന ഒരു വിഭവം കൂടി ആണ് ഇത്.

ചേരുവകൾ

  • സവാള നീളത്തിൽ അരിഞ്ഞത് - 2 (വലുത് ) ചെറുതാണെങ്കിൽ 7 എണ്ണം
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
  • പച്ചമുളക് - 3
  • തേങ്ങാ ചിരകിയത് - 3/4 കപ്പ്‌
  • കുടംപുളി - 2 കഷണം
  • മുളകുപൊടി -  1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉലുവാ പൊടിച്ചത് - 1/4 ടീസ്പൂണിൽ താഴെ
  • ഉപ്പ്
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • കറിവേപ്പില

 

പാകം ചെയ്യുന്ന വിധം

ആദ്യം തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എല്ലാം കൂടി ഒന്ന് ചതച്ചു വയ്ക്കണം. അതിന് ശേഷം ഒരു ചട്ടിയിൽ സവാളയും അരപ്പും ഉലുവ പൊടിച്ചത്, കറിവേപ്പില, ഉപ്പ് എല്ലാം കൂടി ചേർത്ത് നന്നായിട്ട് കൈ കൊണ്ട് യോജിപ്പിക്കണം. അതിന് ശേഷം പുളി ചേർത്ത് വെളിച്ചെണ്ണയും ഒഴിച്ച് ഒന്ന് കൂടി ഇളക്കിയതിന് ശേഷം കാൽ കപ്പ്‌ വെള്ളം കൂടി ചേർത്ത് അടച്ചു അടുപ്പിൽ വെച്ച് പാകപ്പെടുത്തി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com