കറി പഫ്‌സ് ആരേയും കൊതിപ്പിക്കും രുചിയിൽ

beef-puffs
Photo Credit : Anie Mathew
SHARE

ബീഫ് ചേർത്തൊരു സ്പൈസി പഫ്സ് രുചി, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ബീഫ് കനംകുറച്ച് മുറിച്ചത് - 200 ഗ്രാം
  • ഉരുളക്കിഴങ്ങ് - 3/4 കപ്പ്
  • സവാള - 1 കപ്പ്
  • ഇഞ്ചി - 1.5 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 4 
  • പച്ചമുളക് - 1 
  • തക്കാളി - 1/2 കപ്പ് 
  • മുളകുപൊടി  - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • കറിപൗഡർ - 1.5 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • വിനാഗിരി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ്  ചെറുതായി അരിഞ്ഞെടുത്തു  വേവിച്ചു വയ്ക്കുക. 
  • ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് സവാളയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.  
  • കറി പൗഡറും മുളകുപൊടിയും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ച ശേഷം തക്കാളി ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. 
  • തക്കാളി നന്നായി വെന്ത ശേഷം ഇതിലേക്ക് ഇറച്ചിയും വിനാഗിരിയും ചൂടുവെള്ളവുമൊഴിച്ചു ചെറിയതീയിൽ വേവിക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് ഒരു മിനിറ്റ് വേവിച്ച് പാത്രം തുറന്നു വെള്ളം പറ്റിച്ച് മാറ്റി വയ്ക്കുക.  പഫ്സ് ഷീറ്റ് ഓരോ കഷണവും പരത്തി രണ്ടുസ്പൂൺ ഇറച്ചി മിശ്രിതം വച്ച് കോണോടു കോൺ മടക്കി മുട്ടയും പാലും ചേർത്തടിച്ചതു പഫ്സിൽ ബ്രഷ് ചെയ്തു 350 F ൽ 20 - 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

    English Summary : How to Make Curry Puffs With Beef

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA