ADVERTISEMENT

നാവിൽതൊടുമ്പോൾ ഹൃദയത്തിൽ അലയടിക്കണം പ്രണയത്തിന്റെ രുചിക്കൂട്ട്...ഈ വാലന്റൈൻ ദിനത്തിൽ ഒരു അടിപൊളി മിറർ ഗ്ലേസ് മാർബിൾ കേക്ക് എളുപ്പത്തിൽ തയാറാക്കാം.

• പാൽ - 1 ½ കപ്പ്
• വിനാഗിരി - 1 ടേബിൾ സ്പൂൺ (ഇളക്കി 5 മിനിറ്റ് മാറ്റി വയ്ക്കുക)

ഡ്രൈ മിക്സ് തയാറാക്കാൻ
• മൈദ – 2 ½ കപ്പ്
• കോൺ‌ഫ്ലോർ – 1/2 കപ്പ്
• ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
• ബേക്കിങ് സോഡ – ½ ടീസ്പൂൺ
മുകളിലുള്ളവയെല്ലാം അരിച്ചെടുത്ത് മാറ്റി വയ്ക്കുക

വെറ്റ് മിക്സ് തയാറാക്കാൻ
• എണ്ണ – 1 കപ്പ്
• പഞ്ചസാര – 2 കപ്പ്
മുട്ട – 3
•വാനില എക്സ്ട്രാക്ട് – 1 ടേബിൾ സ്പൂൺ
ഉരുകിയ വെണ്ണ – ¼ കപ്പ്
• വിനാഗിരി – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ഒരു കപ്പ് എണ്ണയിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
3 മുട്ടകൾ ഓരോന്നായി ചേർത്ത് നന്നായി യോജിപ്പിക്കുക.
അതിലേക്ക് നേരത്തേ തയാറാക്കിയ പാൽ മിശ്രിതം ചേർക്കുക.
അതിനുശേഷം വാനില എക്സ്ട്രാക്റ്റ്, ഉരുക്കിയ വെണ്ണ, വിനാഗിരി എന്നിവ ചേർക്കുക.

കേക്ക്മിക്സ് തയാറാക്കാൻ
വെറ്റ് മിക്സിലേക്ക് ഡ്രൈ മിക്സ് ചേർത്ത് നന്നായി ഇളക്കുക.

ഈ കേക്ക് മിശ്രിതം 3 ഭാഗങ്ങളായി വിഭജിക്കുക.

വെളുത്തനിറമുള്ള ബാറ്റർ തയാറാക്കാൻ
ഒരു ഭാഗത്തിൽ ഒരു നുള്ള് നാരങ്ങയുടെ പുറം തൊലി ചിരണ്ടിയത് ചേർത്തി നന്നായി ഇളക്കി മാറ്റിവയ്ക്കുക .


ചോക്ലേറ്റ് കേക്ക് ബാറ്റർ തയാറാക്കാൻ
രണ്ടാം ഭാഗത്തിൽ 1 ടീസ്പൂൺ കൊക്കോപൊടിയും 2 ടീസ്പൂൺ ചെറുചൂടുള്ള വെള്ളവും ചേർത്ത മിശ്രിതം ചേർത്തിളക്കി മാറ്റിവയ്ക്കുക.

റെഡ് വെൽവെറ്റ് കേക്ക് ബാറ്റർ തയാറാക്കാൻ
മൂന്നാം ഭാഗത്തിൽ 3 ടീസ്പൂൺ ചുവപ്പ് നിറവും ചേർത്തിളക്കി മാറ്റിവയ്ക്കുക.

എട്ട് ഇഞ്ച് ബേക്കിങ് പാത്രത്തിൽ ഓയിൽ തടവി ബാറ്റർ ഇതിലേക്ക് ഒഴിക്കാം. ഒരു വലിയ സ്പൂൺ നിറയെ വെളുത്ത നിറത്തിലുള്ള ബാറ്റർ പാനിന്റെ മധ്യഭാഗത്ത് ഒഴിക്കുക, പിന്നീട് ഒരു സ്പൂൺ ചോക്ലേറ്റ് ബാറ്ററും തുടർന്ന് ചുവന്ന വെൽവെറ്റ് ബാറ്ററും ഒഴിക്കുക. ഇതേ രീതിയിൽ ബാറ്ററുകൾ തീരുന്നതുവരെ ആവർത്തിക്കുക.

അവ്നിൽ ബേക്ക് ചെയ്യുകയാണെങ്കിൽ, 5 മുതൽ 10 മിനിറ്റ് വരെ പ്രീഹീറ്റ്ചെയ്യുക.അതിനു ശേഷം 35 മുതൽ 40 മിനിറ്റ് വരെ കേക്ക് ബേക്ക് ചെയ്യണം .

അടുപ്പിൽ ബേക്ക് ചെയ്യുകയാണെങ്കിൽ, ആഴത്തിലുള്ള പാത്രത്തിൽ ഉപ്പ് ചേർത്ത് മൂടി 5- 10 മിനിറ്റ് ഇടത്തരം തീയിൽ ചൂടാക്കി 45-50 മിനിറ്റ് കേക്ക് ചെയ്യണം.


ഫ്രോസ്റ്റിങ് തയാറാക്കാൻ
ഉരുക്കിയ വെണ്ണ – ½ കപ്പ്
ക്രീം ചീസ് – 1.5 കപ്പ്
ഐസിംഗ് ഷുഗർ – 1 ¾ കപ്പ്
വെണ്ണയും ക്രീം ചീസും ബീറ്റ് ചെയ്യുക. ഐസി‌‌ങ് ഷുഗർ അൽപാൽപം ചേർത്ത് നന്നായി ബീറ്റ്ചെയ്യുക. .

ചുവന്ന മിറർ ഗ്ലേസ് തയാറാക്കാൻ
തണുത്ത വെള്ളം – ¼ കപ്പ്
ജെലാറ്റിൻ പൊടി – 2 ടേബിൾ സ്പൂൺ
തണുത്ത വെള്ളത്തിൽ ജെലാറ്റിൻ ചേർത്ത് വയ്ക്കുക

വെള്ളം – 1/2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്
പഞ്ചസാര – ¾ കപ്പ്
വൈറ്റ് ചോക്ലേറ്റ് – 1.5 കപ്പ്
ചുവപ്പ് നിറം – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം
ഇടത്തരം ചൂട് പാനിൽ വെള്ളം, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര എന്നിവ ചേർത്ത് ചൂടാക്കുക (തിളപ്പിക്കരുത്)
ഗ്യാസ് ഓഫ് ചെയ്യുക. വെളുത്ത ചോക്ലേറ്റ് ചേർത്ത് മൃദുവാകുന്നതുവരെ വയ്ക്കുക .
അതിലേക്കു ചുവപ്പു നിറം ചേർത്ത് ഇളക്കുക. അതിനുശേഷം നേരത്തെ തയാറാക്കിയ ജെലാറ്റിൻ ചേർക്കുക.

ഗ്ലേസ് മിശ്രിതം തയാറാക്കാൻ ഒരു ഇമ്മേഴ്‌സൺ ബ്ലെൻഡർ ഉപയോഗിച്ചു ബ്ലെൻഡ് ചെയ്തു അരിച്ചെടുക്കുക.

30- 35 ഡിഗ്രി സെന്റിഗ്രേഡിലേക്ക് തണുപ്പിക്കാൻ ഗ്ലേസ് വയ്ക്കുക

നേരത്തെ തയാറാക്കിയ ഫ്രോസ്റ്റിംഗ് കേക്കിനു മുകളിലിട്ടു സെറ്റ് ചെയ്തെടുക്കാം.
6 മുതൽ 12 മണിക്കൂർ വരെ ഫ്രീസുചെയ്യുക.

ശേഷം മുകളിലേക്ക് ഗ്ലേസ് ഒഴിക്കുക. ഇഷ്ടമനുസരിച്ച് കേക്ക് അലങ്കരിക്കുക.

marble-cake

English Summary : Perfect Mirror glazed Marble cake for Valentines Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com