ADVERTISEMENT

പൂ പോലെ മൃദുലം. പാലും മുട്ടയും വെണ്ണയും ബ്രെഡും തമ്മിലുള്ള കോംബിനേഷനാണ് ബോംബേ  ടോസ്റ്റ്...എളുപ്പത്തിൽ തയാറാക്കി എടുക്കാം . 

 ചേരുവകൾ

  • ബ്രഡ് - 5 കഷ്ണം
  • പാൽ - 1/2 കപ്പ്
  • മുട്ട - 2 എണ്ണം
  • വാനില എസൻസ് - 1/2 ടീസ്പൂൺ
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • ഉപ്പ്  - ഒരു നുള്ള്
  • ബട്ടർ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, പഞ്ചസാര, വാനില എസൻസ്, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഒരു പാൻ ചൂടാക്കി കുറച്ച്  ബട്ടർ തേച്ച് ചൂടാക്കുമ്പോൾ  ബ്രഡ് അടിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സിൽ മുക്കി ചൂടായ പാനിൽ വച്ച് ഒരു വശം നന്നായി മൊരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും നന്നായി മൊരിച്ചെടുക്കുക . ബാക്കിയുള്ള ബ്രഡും ഇതുപോലെ മൊരിച്ചെടുക്കുക . സ്വാദിഷ്ടമായ ബോംബേ ടോസ്റ്റ്‌ റെഡി. തേൻ ഒഴിച്ച് വിളമ്പാം.

English Summary : Bread Egg Milk Toast Very Simple and sweet snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com