ചെട്ടിനാട് സ്പെഷൽ കൊസുമല്ലി കറി

kosumalli
SHARE

ഇഡ്ലി, ദോശ, ചോറ് എന്നിവയുടെ കൂടെ കൂട്ടി കഴിക്കാൻ ചെട്ടിനാട് സ്പെഷൽ കൊസുമല്ലി കറി.

ചേരുവകൾ :

1. വയലറ്റ് വഴുതനങ്ങ -4 എണ്ണം
2. ഉരുളകിഴങ്ങ് -1 എണ്ണം (തൊലിയോട് കൂടി നുറുക്കിയത് )
3. തക്കാളി -1 എണ്ണം
4. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
5. എണ്ണ - 2 ടേബിൾസ്പൂൺ
6. കടുക് -1/2 ടീസ്പൂൺ
7. ഉഴുന്ന് -1/2 ടേബിൾസ്പൂൺ
8. ചുവന്ന മുളക് - 1 എണ്ണം
9. പച്ച മുളക് - 3 എണ്ണം
10. വെളുത്തുള്ളി അരിഞ്ഞത് - 2 അല്ലി
11. കറിവേപ്പില
12. ചെറിയ ഉള്ളി - 10 എണ്ണം വട്ടത്തിൽ അരിഞ്ഞത്
13.സവാള - 1/2 എണ്ണം
14.കാശ്മീരി മുളക് പൊടി - 1/2 ടീസ്പൂൺ
15.മല്ലിയില - ഒരു പിടി
16.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു പ്രഷർ കുക്കറിൽ വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ നുറുക്കിയത് ചേർത്ത് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ഒഴിച്ച് ഒരു മൂന്നു വിസിൽ വരെ ഉയർന്ന തീയിൽ വേവിച്ചെടുക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കുക. 

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി, കടുക്, ഉഴുന്ന്, വറ്റൽ മുളക് എന്നിവ വറക്കുക. അതിലേക്കു 9 മുതൽ 13 വരെ ഉള്ള ചേരുവകൾ (പച്ചമുളക്, വെളുത്തുള്ളി,കറിവേപ്പില, ചെറിയ ഉള്ളി, സവാള, ) ഇട്ടു വഴറ്റുക. അതിലേക്കു ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് വഴറ്റുക. അതിനുശേഷം മുളകുപൊടി ഇട്ട് ഒന്ന് വഴറ്റി വേവിച്ച് ഉടച്ചു വച്ച കൂട്ട് ഒഴിച്ച് കൊടുക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കാം. കറി നല്ല ചാറോടു കൂടി തയാറാക്കണം. ഒരു മൂന്നു മിനിറ്റ് കൂടി തിളപ്പിക്കുക. അതിലേക്കു മല്ലിയില ഇട്ട് ഇളക്കി തീ അണയ്ക്കാം. ചൂടോടു കൂടി ഇഡ്ലി, ദോശ, ചോറ് എന്നിവയുടെ കൂടെ കൂട്ടികഴിക്കാം.

English Summary : Kosumalli Special Recipe from Chettinad Cuisine

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA