ADVERTISEMENT

വ്യത്യസ്തമായി ഉരുളക്കിഴങ്ങ്, മുട്ട, ഇറച്ചി, തക്കാളിസ മഷ്‌റും എന്നിവ ചേർന്ന ഒരു ഇംഗ്ലീഷ് സ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് രുചിക്കൂട്ട്.

ചേരുവകൾ 

  • കിഴങ്ങ് –  3 
  • മുട്ട – 3 
  • സോസേജ് – ഒരു പാക്കറ്റ് 
  • ബേക്കൺ – ഒരു പാക്കറ്റ് 
  • മഷ്‌റൂം – 250 ഗ്രാം 
  • തക്കാളി – 2 
  • ബട്ടർ , ഉപ്പ്, പാൽ , കുരുമുളക് പൊടി ,എണ്ണ, സ്പ്രിങ് ഒണിയൻ – ആവശ്യത്തിന് 

 

സ്‌ക്രാംബ്ൾഡ് എഗ്ഗ്‌സ് 

ഒരു പാൻ ചൂടാക്കിയതിലേക്ക് ഒരു ക്യൂബ് ബട്ടർ ഇട്ടശേഷം 3 മുട്ട  പൊട്ടിച്ചൊഴിക്കുക കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മുട്ട വേകാൻ തുടങ്ങുമ്പോൾ അരികിൽ നിന്ന് അകത്തേക്ക് മെല്ലെ ഇളക്കി കൊടുക്കുക. 2 മിനിറ്റിന് ശേഷം തീ കെടുത്തി ഇളക്കി സ്റ്റൗവ്വിൽ നിന്നും മാറ്റാം.

സോസേജ്  ഫ്രൈ 

ചൂടായ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് സോസേജ് ഫ്രൈ ചെയ്തെടുക്കാം. ഇഷ്ടാനുസരണം ബീഫ്ന്റെയോ പോർക്കിന്റെയോ  ചിക്കന്റെയോ സോസേജ്  ഇതിനായി  ഉപയോഗിക്കാം. കുറച്ചു കുരുമുളക് പൊടി കൂടെ ചേർത്തിട്ട് മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നെടുക്കാം. 

ബേക്കൺ ഫ്രൈ 

ആവശ്യത്തിന് എണ്ണ ഒഴിച്ച് കുരുമുളക് പൊടിയും  ചേർത്ത് തിരിച്ചും മറിച്ചും ഇട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കാം. ബേക്കൺ ഉപ്പ് ചേർത്ത് ഉണക്കുന്ന പന്നിയിറച്ചി ആയതിനാൽ കൂടുതൽ ഉപ്പ് ഇതിൽ ചേർക്കേണ്ടതില്ല. 

ഫ്രൈഡ് മഷ്‌റൂം 

കഴുകി വൃത്തിയാക്കിയ കൂണുകൾ മുറിച്ചെടുത്തിട്ട് ബട്ടർ ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം. ഉപ്പും കുരുമുളക് പൊടിയും ആവശ്യത്തിന് ചേർത്ത് കൊടുക്കാം 

ഫ്രൈഡ് റ്റുമാറ്റോസ്

തക്കാളി നടുവേ മുറിച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കുറച്ചു  ബട്ടറിൽ സോഫ്റ്റായി രണ്ടു വശവും 4-5 മിനിറ്റ് ഫ്രൈ ചെയ്യാം 

ബേക്ക‍ഡ് ബീൻസ് 

വേവിച്ച ബീൻസിൻറെ കാൻ ഇതിനായി ഉപയോഗിക്കാം . ഒരു പാനിൽ ഒഴിച്ച് ചെറുതീയിൽ 2-5  മിനിറ്റു ചൂടാക്കിയെടുത്താൽ മാത്രം മതി .

മാഷ്ഡ് പൊട്ടറ്റോസ്

3 ഉരുളകിഴങ്ങു പുഴുങ്ങിയെടുത്തതു തൊലി കളഞ്ഞിട്ട് നന്നായിട്ട് ഉടച്ചെടുത്തിട്ട് 3-4 ക്യൂബ് ബട്ടർ ചേർത്ത് ചെറു തീയിൽ അര കപ്പ് പാൽ കുറേശ്ശയായി ചേർത്തിളക്കി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല സോഫ്റ്റാക്കി എടുക്കുക. പുറമെ ബട്ടർ സ്പ്രിങ് ഒണിയൻ ഗാർണിഷിങ്ങിനായിട്ട് തൂവിക്കൊടുക്കാം. മാഷ്ഡ് പൊട്ടറ്റോസിനു പകരം  ഉരുളക്കിഴങ്ങിന്റെ മറ്റു വിഭവങ്ങളായ ഹാഷ് ബ്രൗൺസ് അല്ലെങ്കിൽ പൊട്ടറ്റോ ഫ്രൈയും ചേർക്കാം.

English Summary : Traditional English breakfast recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com