ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ കുറച്ച് ചേരുവകളുമായി സ്വാദിഷ്ഠമായ വാനിലാ ഐസ്ക്രീം തയാറാക്കാം.

ചേരുവകൾ:

  • ഫ്രഷ് ക്രീം- 1 കപ്പ്
  • കണ്ടൻസ്ഡ് മിൽക് - 1/2 കപ്പ്
  • വാനിലാ എസൻസ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ഒരു കപ്പ് അളന്നെടുത്ത ഫ്രഷ് ക്രീം ഒരു ബൗളിലേക്കൊഴിച്ച് ബീറ്റ് ചെയ്യുക. ക്രീം കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്യണം.

∙ ഫ്രഷ് ക്രീമിലേക്ക് ഒരു ടീസ്പൂൺ വാനിലാ എസൻസ് ചേർത്ത് ബീറ്റിങ് തുടരുക

∙ അര കപ്പ് കണ്ടൻസ്ഡ് മിൽക് കൂടി ചേർത്ത് അഞ്ച് മിനിറ്റ് കൂടി ബീറ്റ് ചെയ്യുക

∙ ഇനി ഈ ഐസ് ക്രീം മിക്സ് ഒരു കണ്ടെയ്നറിലേക്ക് മാറ്റി 12 മണിക്കൂർ എങ്കിലും ഫ്രീസ് ചെയ്യുക.

∙ നന്നായി ഫ്രീസായ ഐസ് ക്രീം സെർവറിലേക്ക് മാറ്റാം. ചെറീസോ സ്ട്രോബറിയോ ഡ്രൈ ഫ്രൂട്ട് സോ ചേർത്താൽ ഐസ്ക്രീമിന് രുചിയേറും.

കടകളിൽ ലഭിക്കുന്ന ഐസ്ക്രീമിന്റെ അതേ രുചിയിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ ഐസ് ക്രീം ഉണ്ടാക്കാം.

English Summary : How to Make Vanilla Ice Cream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com