അരക്കപ്പ് നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ ചോക്കോബാർ

chocobar
Photo Credit - daniaphoto / Shutterstock.com
SHARE

പുറത്തുള്ള ചൂടിനെ ചെറുക്കാൻ നുറുക്ക് ഗോതമ്പ് ചേർത്തൊരു ചോക്കോ ബാർ തയാറാക്കിയാലോ...?

ചേരുവകൾ
1. നുറുക്ക് ഗോതമ്പ് -1 /2 കപ്പ്
2. പഞ്ചസാര -1/2 കപ്പ്‌
3. പാൽ - കപ്പ്
4. വാനില എസൻസ്
5. ബട്ടർ - 1 ടീസ്പൂൺ

ചോക്ലേറ്റ്
1. ബട്ടർ - 50 ഗ്രാം
2. കൊക്കോ പൗഡർ - 1/4 കപ്പ്
3. പൊടിച്ച പഞ്ചസാര-1/2 കപ്പ്
4. പാൽപ്പൊടി - 1/4 കപ്പ്
5. വാനില എസൻസ് - 1/2 ടീസ്പൂൺ
6. നിലക്കടല നുറുക്കിയത്

പാകം ചെയ്യുന്ന വിധം

1. നുറുക്ക് ഗോതമ്പ് നന്നായി കഴുകിയെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക
2. കുതിർത്ത ഗോതമ്പ് അരച്ചെടുത്ത് പാൽ എടുക്കുക.
3. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കുക.
4. ഇതിനെ ചൂടറാനായി മാറ്റിവയ്ക്കാം.
5. കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
6. പൊടിച്ച പഞ്ചസാര, കൊക്കോപൗഡർ, പാൽപ്പൊടി എന്നിവ ചാലിച്ചെടുക്കുക.
7. വെള്ളം തിളച്ചാൽ തീ കുറച്ചു വച്ച് ബട്ടർ ഒരു പാത്രത്തിലാകി ഡബിൾ ബോയിലിൽ ഉരുക്കുക.ഇതിലേക്ക് കൊക്കോ പൗഡർ കുറച്ചു കുറച്ചായി ചേർത്ത് ചോക്ലേറ്റ് ഉണ്ടാക്കാം
8. നന്നായി യോജിപ്പിച്ചതിന് ശേഷം വാനില  എസൻസ് ചേർത്ത് തണുക്കാൻ വയ്ക്കാം.
9. ചോക്ലേറ്റ് ചൂടാറിയശേഷം നിലക്കടല നുറുക്കിയത് ചേർത്ത് മികിസ് ചെയ്തു വയ്ക്കാം.
10. ഐസ്ക്രിം.മോൾഡിൽ കുറച്ച് നിലക്കടല നുറുക്കിയത് ഇട്ട് ഓരോ മോൾഡിന്റെ വശത്തു കൂടെ ചോക്ലേറ്റ് ഒഴിച്ച് ഒന്നു കറക്കിയെടുത്ത് എല്ലാവശത്തും ഒരുപോലെ വന്നതിനുശേഷം ഫ്രിസറിൽ സെറ്റ് ആവാൻ വയ്ക്കുക.
11. ഗോതമ്പ് കുറുക്ക് ബട്ടറും വാനില എസൻസും ചേർത്ത് നന്നായി അടിച്ചെടുക്കുക.
12. ഇതിനെ ഐസ്ക്രീം മോൾഡിൽ ഒഴിച്ച് ഒരു രാത്രി മുഴുവൻ സെറ്റ് ചെയ്യാൻ വയ്ക്കാം.

English Summary : Home Made Broken Wheat Chocobar

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA